• Tue. Oct 7th, 2025

24×7 Live News

Apdin News

അമ്പതാം പിറന്നാള്‍ ആഘോഷിച്ച് ടൈറ്റാനിക്ക് നായിക, ചര്‍ച്ചയായി നടിയുടെ അളവറ്റ സമ്പത്ത്

Byadmin

Oct 7, 2025



ന്യൂയോര്‍ക്ക് : അമ്പതാം പിറന്നാള്‍ ആഘോഷിച്ച് ടൈറ്റാനിക്ക് നായിക കേറ്റ് വിന്‍സ്ലെറ്റ് . സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായ ടൈറ്റാനിക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഹരംകൊള്ളിച്ച കേറ്റ് വിന്‍സ്ലെറ്റ് 23 വയസ്സുള്ളപ്പോഴാണ് ലിയനാര്‍ഡോ ഡികാപ്രിയോക്കൊപ്പം ആ ചിത്രത്തില്‍ നായികയാവുന്നത്.
കള്‍ട്ട് ക്ലാസിക് ചിത്രമായ ടൈറ്റാനിക്കിലെ റോസ് ഡെവിറ്റ് ബുക്കാറ്റര്‍ എന്ന കഥാപാത്രത്തിലൂടെ അവര്‍ ലോക പ്രശസ്തയായി. ജെയിംസ് കാമറൂണിന്റെ ആ ഇതിഹാസ ചിത്രം, ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ നേടിയ ചിത്രങ്ങളിലൊന്നാണ്. ഓസ്‌കറുകള്‍ മാത്രം 11.
കേറ്റ് വിന്‍സ്ലെറ്റിന് 65 മില്യണ്‍ ഡോളര്‍ ആസ്തി ഉണ്ടെന്നാണ് കണക്ക്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപം കൂടാതെ യുകെയിലും യുഎസിലും വീടുകളുണ്ട്. വില കൂടിയ കാറുകള്‍ നിരവധി.
നേരത്തെ ജിം ത്രെപ്ലെട്ടണ്‍ (1998-2001), സാം മെന്‍ഡിസ് (2003-2011), എന്നിവരെ വിവാഹം കഴിച്ചിട്ടുള്ള കേറ്റിന്‌റെ ഇപ്പോഴത്തെ ഭര്‍ത്താവ് എഡ്വേര്‍ഡ് ആബെല്‍ സ്മിത്ത് ആണ്. മൂന്ന് വിവാഹങ്ങളിലായി മൂന്ന് കുട്ടികളുണ്ട്.

 

By admin