• Thu. Feb 6th, 2025

24×7 Live News

Apdin News

അമ്പതാം വയസിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി;അന്ന് ലല്ലുഷിനെ പങ്കാളിയായി കിട്ടാൻ മാതാവിന് ഞാൻ കൈക്കൂലി , ഇന്ന് അതിന്റെ പേരിൽ വെള്ളം കുടിക്കുന്നു

Byadmin

Feb 6, 2025


തൽ പുറത്തിറങ്ങിയ നിരവധി ​ഹിറ്റ് സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. അതുകൊണ്ട് തന്നെ നടിയുടെ ബാല്യവും കൗമാരവും യവ്വനവുമെല്ലാം മലയാള സിനിമയ്‌ക്കൊപ്പമായിരുന്നു. സിനിമയിൽ മാത്രമല്ല ഒരു കാലത്ത് സീരിയലിലും സുമ സജീവമായിരുന്നു. വിവാഹമെ വേണ്ടായെന്ന് തീരുമാനിച്ചിരുന്ന സുമ ജയറാം മുപ്പത്തിയേഴാം വയസിലാണ് വിവാ​ഹിതയായത്.

അതും ബാല്യകാല സുഹൃത്തായിരുന്ന ലല്ലുഷിനെയാണ് വിവാഹം ചെയ്തത്. ഇപ്പോൾ ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. തട്ടത്തിൻ മറയത്ത് സിനിമയിൽ ഉമ്മച്ചിക്കുട്ടിയെ വധുവായി ലഭിക്കാൻ സ്കൂൾ പയ്യൻ പ്രാർത്ഥിച്ചതുപോലെ ലല്ലുഷിനെ തന്നെ പങ്കാളിയായി കിട്ടാൻ കുട്ടിക്കാലത്ത് സുമയും നേർച്ചയിട്ട് പ്രാർത്ഥിച്ചിട്ടുണ്ട്. അന്ന് മാതാവിന് കൈകൂലി കൊടുത്തതിന്റെ പേരിൽ ഇന്നും താൻ വെള്ളം കുടിക്കുകയാണെന്നും സുമ പറയുന്നു. ‌

ല്ലുഷിനെ തന്നെ ഭർത്താവായി കിട്ടണേയെന്ന് കുട്ടിക്കാലത്ത് ഞാൻ അറിയാതെ പ്രാർത്ഥിച്ച് പോയതാണ്. പൈസ ഇട്ട്‍ പോയതാണ്. അത് ലൈഫിൽ ഭയങ്കര ഇംപാക്ടായി. തഞ്ചാവൂരിലായിരുന്നു ലല്ലുഷിന്റെ പിതാവിന് ബിസിനസുണ്ടായിരുന്നത്. ഞങ്ങളും തഞ്ചാവൂരായിരുന്നു. ആ സമയത്ത് ലല്ലുഷിന്റെ ഫാമിലി എല്ലാവരും പള്ളിയിൽ വരുമായിരുന്നു.

അവരെ കാണുമ്പോൾ അമ്മ എന്നോട് പറയുമായിരുന്നു ഇതുപോലൊരു ഫാമിലിയെ കിട്ടാൻ നീ പ്രാർത്ഥിച്ചോളാൻ. ഞാൻ നോക്കിയപ്പോൾ എന്റെ അതേ പ്രായമുള്ള ചെറുക്കനാണ് ലല്ലുഷ്. ഈ ചെറുക്കൻ കൊള്ളാമല്ലോ. ഇവൻ വലുതായി കഴിയുമ്പോൾ ഞാൻ കല്യാണം കഴിച്ചാൽ എന്താണ് കുഴപ്പം എന്നൊക്കെ മനസിൽ ചിന്തിക്കുകയും മാതാവിനോട് പ്രാർത്ഥിക്കുകയും ചെയ്തു.‍

അവർ വലിയ ഫാമിലിയാണെന്നും പൈസയുള്ള ആൾക്കാരാണെന്നും അമ്മ പറഞ്ഞിരുന്നു. ഇതുപോലെ നല്ല കുടുംബത്തിലെ ചെറുക്കനെ കിട്ടാൻ പ്രാർത്ഥിക്കാനും അമ്മ പറഞ്ഞു. അമ്മ പറഞ്ഞതുപോലെ പൈസയിട്ട് മാതാവിനോട് ഞാൻ പ്രാർത്ഥിച്ചു. അന്ന് മാതാവിന് ഞാൻ കൈക്കൂലി കൊടുത്തു. ഇന്ന് അതിന്റെ പേരിൽ ഞാൻ വെള്ളം കുടിക്കുന്നു. ഈ ചെറുക്കനെ തരണേ എന്നാണ് മാതാവിനോട് പ്രാർത്ഥിച്ചത്. മുപ്പത്തിയേഴാം വയസിലാണ് ഞാൻ വിവാഹിതയായത്.

അന്ന് പ്രാർത്ഥിച്ചശേഷം ഇക്കാര്യം ഞാൻ വിട്ടുപോയിരുന്നു. പിന്നെ വലുതായപ്പോൾ ലല്ലുഷിന്റെ അമ്മയെ കാണാൻ അവരുടെ വീട്ടിൽ പോകുമ്പോൾ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. ലല്ലുഷിന്റെ ഓരോ മാറ്റങ്ങളും കണ്ടിട്ടുണ്ട്. അന്നേ ഐ ലവ് യു പറഞ്ഞിരുന്നുവെങ്കിൽ ഞങ്ങളുടെ ജീവിതം വേറെ തലത്തിലായിപ്പോയേനെ.

പക്ഷെ അങ്ങനെ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ലുല്ലുഷിന്റെ പപ്പയോട് എനിക്ക് പേടിയും ബഹുമാനമാണ്. പിന്നീട് വർഷങ്ങൾക്കുശേഷം മാതാവ് ലല്ലുഷിനെ തന്നെ കറക്കി കൊണ്ട് തന്നു. ഞാൻ സീരിയലൊക്കെ നിർത്തി വിവാഹവും വേണ്ടെന്ന് പറഞ്ഞ് വീട്ടിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ വീട്ടുകാർ വിവാഹ ആലോചനയുമായി വന്നത്. ഒന്നര മാസം കൊണ്ട് വിവാഹം നടന്നു.

ലല്ലുഷ് എടുക്കുന്ന ചില തെറ്റായ തീരുമാനങ്ങൾ എന്റെ മനസിനെ വേദനിപ്പിക്കാറുണ്ടെന്നും സുമ പറയുന്നു. ഭർത്താവിന്റെ മദ്യപാനം തന്നെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ടെന്ന കാര്യം അടുത്തിടെ സുമ വെളിപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ മദ്യപാനവും പുകവലിയും സ്ഥിരമായി കാണാറുള്ളതിനാൽ മക്കളോട് ലഹരി ഉപയോ​ഗിക്കരുതെന്നാണ് നിരന്തരമായി പറയാറുള്ളതെന്നും നടി വെളിപ്പെടുത്തിയിരുന്നു.

അമ്പതാം വയസിലാണ് സുമ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. മക്കളിൽ ശ്രദ്ധ വേണ്ടതിനാലാണ് താരം സീരിയലിൽ നിന്നും ക്ഷണം വന്നിട്ടും അഭിനയിക്കാതെ ഇിരക്കുന്നത്. സിനിമയിൽ നല്ല വേഷങ്ങൾ തുടർന്നും ചെയ്യണമെന്ന ആ​ഗ്രഹവും സുമയ്‌ക്കുണ്ട്.

 



By admin