കൊച്ചി: താരസംഘനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി .നടി ഉഷ ഹസീന കുക്കു പരമേശ്വരനെതിരെ നല്‍കിയ പരാതിയിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് അഞ്ചംഗ സമിതി രൂപീകരിച്ചു. 60 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അപകീര്‍ത്തിപ്പെടുത്തിയ നടന്‍ വിനായകന്റെ പ്രവര്‍ത്തികളില്‍ സംഘടന പ്രതിഷേധം രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിന് ശേഷമുള്ള സംഘടനയുടെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് വിഷയം ചര്‍ച്ചയായത്. വിനായകന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ലെന്ന് വിമര്‍ശനം ഉയര്‍ന്നു.
വിനായകനെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇക്കാര്യം സംഘടനയില്‍ തന്നെ ചര്‍ച്ച ചെയ്ത് വേണ്ടി വന്നാല്‍ അദ്ദേഹത്തെ വിളിച്ച് സംസാരിക്കണമെന്നും അഭിപ്രായമുയര്‍ന്നു.ഇന്നലെയാണ് എക്സിക്യൂട്ടീവ് മീറ്റിംഗ് നടന്നത്. തീരുമാനങ്ങളും ചര്‍ച്ചകളും സംബന്ധിച്ച് ഇന്നാണ് അമ്മ ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കിയത്.