
തിരുവനന്തപുരം:കോണ്‍ഗ്രസിലേക്കു ചേക്കേറിയ അയിഷ പോറ്റിയുടേത് അധികാരത്തിന്റെ അപ്പക്കഷണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവന്ദന്‍. അവസരവാദ നിലപാടാണ്. വര്‍ഗവഞ്ചനയാണ് കാട്ടിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പിന്നീട് മൂന്നും വട്ടം എല്‍എല്‍എയുമായിരുന്നു അയിഷ പോറ്റി. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവും ഏരിയാ കമ്മിറ്റി അംഗവുമാക്കിയപ്പോള്‍ അവിടേക്കു പോയിട്ടേയില്ല. അസുഖമാണെന്നാണ് പറഞ്ഞത് – എം.വി. ഗോവിന്ദന്‍ പറഞ്ഞു.
എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ലോക്ഭവനു മുന്നില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഗോവിന്ദന്‍.
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും തൊഴിലുറപ്പ് പദ്ധതി പോലുള്ള പദ്ധതികള്‍ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഇടതുസര്‍ക്കാര്‍ മൂന്നാംവട്ടം അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.