• Sat. Nov 22nd, 2025

24×7 Live News

Apdin News

അയോദ്ധ്യയില്‍ കലശയാത്ര; ധര്‍മ്മധ്വജാരോഹണ മഹോത്സവത്തിന് തുടക്കമായി

Byadmin

Nov 22, 2025



അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ഐതിഹാസികമായ ധ്വജാരോഹണമഹോത്സവത്തിന് തുടക്കമായി. അവധ്പുരിയുടെ മഹിമകള്‍ പാടി പീതവസ്ത്രധാരികളായ 551 സ്ത്രീകള്‍ നയിച്ച കലശയാത്രയോടെയാണ് നഗരം ധര്‍മ്മധ്വജത്തിന്റെ വരവേല്പിന് തുടക്കം കുറിച്ചത്.

സരയു നദീതീരത്ത് നിന്ന് ആരംഭിച്ച കലശ യാത്രയോടൊപ്പം, ആചാര്യ മായങ്ക് പാണ്ഡെയുടെ നേതൃത്വത്തില്‍ 151 വേദ വിദ്യാര്‍ത്ഥികള്‍ കാവി പതാകകളുമായി അണിനിരന്നു. ധ്വജാരോഹണച്ചടങ്ങുകളുടെ അധികാരിയായ ഡോ. അനില്‍ മിശ്രയും പത്‌നി ഉഷാ മിശ്രയും സരയു നദിയില്‍ പരമ്പരാഗത കലശ പൂജ നടത്തി. കലശയാത്ര ധര്‍മ്മധ്വജയാഗമണ്ഡപത്തിലെത്തിയതോട ധ്വജാരാധന ആരംഭിച്ചു. ഗണേശ പൂജ, പഞ്ചാംഗ പൂജ, ഷോഡശ മാതൃകാ പൂജ, യോഗിനി പൂജ, ക്ഷേത്രപാലപൂജ, വാസ്തുപൂജ, നവഗ്രഹ പൂജ തുടങ്ങിയവയാണ് യാഗമണ്ഡപത്തില്‍ നടക്കുന്നത്.

ആചാര്യ ചന്ദ്രഭാന്‍ ശര്‍മ്മ, ഉപ ആചാര്യന്‍ രവീന്ദ്ര പൈതാനെ, ആചാര്യ പങ്കജ് ശര്‍മ്മ, ആചാര്യ ഇന്ദ്രദേവ് മിശ്ര, ആചാര്യ പങ്കജ് കൗശിക് എന്നിവരാണ് പൂജകള്‍ക്ക് നേതൃത്വം നല്കുന്നത്.

By admin