• Fri. Jan 24th, 2025

24×7 Live News

Apdin News

അയോധ്യശ്രീരാമക്ഷേത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കങ്കണയുടെ ജയ്ശ്രീറാം വിളിക്കുന്ന വീഡിയോ വൈറല്‍

Byadmin

Jan 24, 2025


അയോധ്യ: അയോധ്യശ്രീരാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങ് നടന്ന ഒരു വര്‍ഷം തികയുന്ന വേളയില്‍ ജയ്ശ്രീറാം വിളിക്കുന്ന കങ്കണയുടെ വീഡിയോ വൈറല്‍. പ്രാണപ്രതിഷ്ഠാച്ചടങ്ങ് നടക്കുന്ന വേളയില്‍ മുന്‍നിരയില്‍ തന്നെ ആവേശപൂര്‍വ്വമാണ് കങ്കണ ജയ് ശ്രീറാം വിളിക്കുന്നത്.

ഇപ്പോള്‍ കങ്കണയുടെ എമര്‍ജന്‍സി എന്ന സിനിമയ്‌ക്കെതിരെ രാഷ്‌ട്രീയമായ ആക്രമണം നടക്കുന്ന വേളയിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥനടപ്പാക്കിയതിനെക്കുറിച്ചുള്ളതാണ് എമര്‍ജന്‍‍സി എന്ന സിനിമ. ഇന്ദിരാഗാന്ധിയുടെ ഭാവഹാവാദികള്‍ അതുപോലെ ഒപ്പിയെടുത്ത് അസാധാരണ അഭിനയ പാടവം കാഴ്ചവെച്ചെങ്കിലും വന്‍തോതില്‍ ഡീഗ്രേഡിങ്ങിന് വിധേയമാവുകയാണ് കങ്കണയുടെ ഈ സിനിമ.

പ്രധാനമായും അവരുടെ കടുത്ത ഹിന്ദുത്വ നിലപാടുകളാണ് അവരെ ആക്രമിക്കാന്‍ രാഷ്‌ട്രീയശത്രുക്കളെ പ്രേരിപ്പിക്കുന്നത്.

 



By admin