പത്തനംതിട്ട : കറുപ്പുടുത്ത് അയ്യപ്പദർശനം നടത്തുന്ന രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ ദൃശ്യങ്ങൾ അന്താരാഷ്‌ട്ര മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടിക്കഴിഞ്ഞു. എന്നാൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ മറ്റൊരു ചിത്രം കൂടിയുണ്ട്. ഇന്ത്യൻ രാഷ്‌ട്രപതി പോലും അയ്യന് മുന്നിൽ വണങ്ങി നിൽക്കുമ്പോൾ കൈയ്യും കെട്ടി ശ്രീകോവിലിലേയ്‌ക്ക് നോക്കി നിൽക്കുന്ന ദേവസ്വം മന്ത്രി വാസവന്റെ ചിത്രം .
രാഷ്‌ട്രപതിയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും ആചാരലംഘനം വരുത്താതെ കെട്ട് മുറുക്കി പടി ചവിട്ടി അയ്യനെ വണങ്ങിയപ്പോഴാണ് വാസവന്റെ ഈ നിലപാട് . അയ്യപ്പവിശ്വാസികൾക്ക് പോലും മനസിൽ മുറിവുണ്ടാക്കുന്ന ഈ വാസവന്റെ ഈ അയ്യപ്പനിഷേധത്തിനെതിരെ വിശ്വാസികളിൽ നിന്ന് ശക്തമായ വിമർശനവും ഉയർന്നുകഴിഞ്ഞു.
വിശ്വാസമില്ലെങ്കിൽ മാറി നിൽക്കണമെന്നും, ഹിന്ദു വിശ്വാസങ്ങളെ അവഹേളിക്കരുതെന്നുമാണ് പലരും പറയുന്നത് . വ്രതം നോറ്റ് ക്യൂ നിന്ന് അയ്യനെ ദർശിക്കാനെത്തുന്നവരെ പോലും പരിഹസിക്കുന്നതാണ് മന്ത്രിയുടെ ഈ നിൽപ്പ് എന്നും , രാഷ്‌ട്രപതിയ്‌ക്ക് പോലുമില്ലാത്ത പ്രത്യേകത എന്താണ് വാസവന് ഉള്ളതെന്നും ചിലർ ചോദിക്കുന്നു. എന്തിനാണ് ഇത്തരക്കാർ ആഗോള അയ്യപ്പസംഗമം എന്ന പേരിൽ പ്രഹസനം നടത്തിയതെന്നും വിമർശനമുണ്ട്.