• Sat. Dec 13th, 2025

24×7 Live News

Apdin News

അയ്യപ്പനെ തൊട്ടവർ അനുഭവിക്കും ; ഞാനൊരു ദൈവവിശ്വാസിയാണ് ; ഉണ്ണിരാജ

Byadmin

Dec 11, 2025



കൊച്ചി ; ശബരിമല സ്വർണ്ണക്കൊള്ളയിൽ അയ്യപ്പനെ തൊട്ടവർ അനുഭവിക്കുമെന്ന് നടൻ ഉണ്ണിരാജ . തെരഞ്ഞെടുപ്പിൽ വികസനം ചർച്ചയാകുമെന്നും ഉണ്ണിരാജ പറഞ്ഞു. വോട്ട് ചെയ്‌ത ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഈ രാജ്യത്ത് ജീവിക്കാൻ കഴിഞ്ഞതിൽ ഭാഗ്യം. ഞാനൊരു ദൈവവിശ്വാസിയാണ്. . ഞാൻ എന്നും വീരഭദ്രസ്വാമി ക്ഷേത്രത്തിൽ പോകുന്നയാളാണ് . കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയില്ലേ , അത് തന്നെ . ആദ്യമായിട്ടാണ് എന്റെ വാർഡിൽ ഒരു ബിജെപി സ്‌ഥാനാർഥി മത്സരിക്കുന്നത്. എല്ലാവർക്കും പിന്തുണ നൽകും. ഇലക്ഷന് ലോകത്ത് എവിടെ ആയാലും ഓടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ട് ചെയ്യും, അത് നമ്മുടെ അവകാശമാണ്. വോട്ട് കൊടുത്തത് വികസനത്തിന് വേണ്ടിയാണ്. നിലവിൽ സർക്കാർ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. നല്ല കാര്യങ്ങളാണ് ചെയ്യുന്നത്. ജനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. ജീവിക്കാൻ നല്ല ചുറ്റുപാടുകൾ ഉണ്ട്. ഒരു ദാരിദ്രവും കഷ്ടപ്പാടും ജനങ്ങൾക്ക് ഇല്ല.

പണ്ട് അങ്ങനെ അല്ലായിരുന്നു. ഒരുപാട് ദാരിദ്ര്യം അനുഭവിച്ച കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോൾ കഷ്ടപ്പാടുകളില്ല. എല്ലാവർക്കും ജോലിയുണ്ട് ജീവിക്കാനുള്ള സാഹചര്യമുണ്ട്. നല്ല നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും ഉണ്ണിരാജ പറഞ്ഞു.

By admin