
ശബരിമലയിൽ ആചാര ലംഘനം നടത്തിയ ഇടത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി പ്രകോപനമായ പ്രസ്താവനയുമായി രംഗത്ത്. അയ്യപ്പൻ ഇപ്പോൾ ശബരിമലയിൽ ഇല്ലെന്ന രാഹുൽ ഈശ്വറിന്റെ പ്രസ്താവനയെ പരിഹസിച്ചാണ് ബിന്ദു അമ്മിണി രംഗത്തെത്തിയത്. ഒറിജിനൽ അയ്യപ്പൻ ബിന്ദു അമ്മിണിക്ക് ഒപ്പം വന്നെന്നും അയ്യപ്പ ദർശനത്തിലൂടെ ‘ഉന്നതിയിൽ’ എത്തിയ ആളാണ് താനെന്നും ബിന്ദു അമ്മിണി സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു. അയ്യപ്പന്റെ പ്രിയപ്പെട്ട ബിന്ദു അമ്മിണിയെ അയ്യപ്പൻ വാരി കോരി അനുഗ്രഹിച്ചു. കള്ള കൂട്ടങ്ങൾ ഒന്നൊന്നായി അയ്യപ്പ ശാപത്തിൽ പെട്ട് നാശത്തിലേക്ക് പോകുന്നു എന്നും ബിന്ദു വ്യക്തമാക്കി.
കുറിപ്പ് കാണാം:
അയ്യപ്പനും!.
ഒറിജിനൽ അയ്യപ്പൻ ബിന്ദു അമ്മിണിക്ക് ഒപ്പം വന്നു.
അയ്യപ്പന്റെ പ്രിയപ്പെട്ട മാളികപ്പുറത്തിന്റെ ദർശം വേണമെങ്കിൽ രാഹുൽ ഈശ്വരനു നൽകാവുന്നതാണ്.( അയ്യപ്പ കോപത്തിൽ നിന്നും രക്ഷപെട്ടെങ്കിലോ)
രാഹുൽ ഈശ്വരൻ ഇനി എങ്കിലും സമ്മതിക്കണം അയ്യപ്പ ദർശനത്തിലൂടെ ‘ഉന്നതിയിൽ’ എത്തിയ ആളാണ് ബിന്ദു അമ്മിണി എന്ന്.( രാഹുൽ ഈശ്വരന്റെ സമ്മതം ആർക്കു വേണം എന്ന കമെന്റ് നിരോധിച്ചിരിക്കുന്നു )
എന്തായാലും അയ്യപ്പൻറെ പ്രിയപ്പെട്ട ബിന്ദു അമ്മിണിയെ അയ്യപ്പൻ വാരി കോരി അനുഗ്രഹിച്ചു എന്നും കള്ള കൂട്ടങ്ങൾ ഒന്നൊന്നായി അയ്യപ്പ ശാപത്തിൽ പെട്ട് നാശത്തിലേക്ക് പോകുന്നു എന്നും പറയുമ്പോൾ രാഹുൽ ഈശ്വരൻ അടങ്ങുന്ന ടീംസ് ഒക്കെ അയ്യപ്പ കോപത്തിനു ഇര ആകും എന്ന് പ്രവചിച്ചാൽ അത് തെറ്റാകുമോ ഗയ്സ്.