തിരുവനന്തപുരം: ശബരിമല ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കാനെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെ കാണാന്‍ കൂട്ടാക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തുടര്‍ന്ന് ക്ഷണക്കത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവിന്റെ സെക്രട്ടറിയെ ഏല്‍പ്പിച്ച് മടങ്ങി.
അതേസമയം ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുന്നതില്‍ യുഡിഎഫ് തീരുമാനം ചൊവ്വാഴ്ച.വൈകിട്ട് ഏഴുമണിക്ക് മുന്നണി നേതാക്കളുടെ യോഗം ചേരും.
2018- ലെ യുവതീ പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങളില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നതും ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന ആവശ്യവുമാണ് സര്‍ക്കാരിന് വിലങ്ങുതടിയാകുന്നത്.
അതേസമയം സെപ്റ്റംബര്‍ 20ന് പമ്പ നദീതീരത്ത് നടക്കുന്ന അയ്യപ്പ സേവാ സംഗമത്തിലെ സംഘാടനത്തിലും ആശയക്കുഴപ്പങ്ങള്‍ ഉണ്ടെന്നാണ് അറിയുന്നത്.സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി ഓണാവധിക്ക് ശേഷം പരിഗണിക്കും.