കൊച്ചി: എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വിചാരണ മെയ് 5ന് തുടങ്ങും.എറണാക്കുളം പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ.കേസില്‍ 83 സാക്ഷികളാണുള്ളത്.ആദ്യഘട്ടത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട 21 സാക്ഷികളെയാണ് വിസ്തരിക്കുക.മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തില്‍ വിചാരണ ചെയ്യും.സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ,മുന്‍ എം.എല്‍.എ ടി.വി രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 33 പ്രതികളാണുള്ളത്.വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവിശ്യപ്പെട്ട് പി.ജയരാജനും ടി വി രാജേഷും എറണാംക്കുളം സിബിഐ സ്‌പെഷ്യല്‍ കോടതിടയില്‍ സംയുംക്തനായി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി
തള്ളിയിരുന്നു.കൊലപാതകം,ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി.ജയരാജനും ടി.വി.രാജേഷിനുമെതിരെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്.2012 ഫെബ്രുവരി 20നാണ് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആള്‍ക്കൂട്ട വിചാരണ നടത്തിയ ശേഷം പട്ടാപകല്‍ ഷുക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയത്.