• Wed. Oct 15th, 2025

24×7 Live News

Apdin News

അരുന്ധതീ റോയി…പാക് സൈന്യമാണ് സ്വന്തം ജനതയെ കൊന്നൊടുക്കുന്നത്…ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തിയ അരുന്ധതിയ്‌ക്ക് വിമര്‍ശനം

Byadmin

Oct 15, 2025



ഇസ്ലാമബാദ് : അരുന്ധതീ റോയി കുറച്ചുനാള്‍ മുന്‍പ് ഇന്ത്യന്‍ സൈന്യത്തെ വിമര്‍ശിച്ച ഒരു പോസ്റ്റ് ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് വീണ്ടും സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരുന്നു. അതില്‍ അരുന്ധതീ റോയി പറഞ്ഞത് ഇന്ത്യന്‍ സൈന്യം സ്വന്തം ജനതയെ വധിക്കുന്നു എന്നായിരുന്നു.

പക്ഷെ യഥാര്‍ത്ഥത്തില്‍ സ്വന്തം ജനതയെ വധിക്കുന്നത് പാകിസ്ഥാന്‍ സൈന്യമാണെന്ന മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ അരുന്ധതീ റോയിക്ക് ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെതിരായ നെരേറ്റീവുകള്‍ (ആഖ്യാനം) ഉണ്ടാക്കുന്നതിന് എന്‍ജിഒകള്‍ ഒരുക്കുന്ന ഗൂഢ അജണ്ടകളുടെ ഭാഗമായാണ് അരുന്ധതീ റോയിയെപ്പോലുള്ള എഴുത്തുകാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. ഒരര്‍ത്ഥത്തില്‍ രാജ്യദ്രോഹപരമായ കമന്‍റുകളാണിവ.

കഴിഞ്ഞ ദിവസം തെഹ്രറീക് ഇ ലബ്ബായിക് പാകിസ്ഥാന്‍ പ്രവര്‍ത്തകര്‍ പാക് സര്‍ക്കാരിനും സൈന്യത്തിനും എതിരെ നടത്തിയ പ്രതിഷേധപ്രകടനത്തിനെതിരെ പാക് സൈന്യം നടത്തിയ തിരിച്ചടിയില്‍ 200 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. പാകിസ്ഥാനിലെ പഞ്ചാബികളും പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ വധിക്കപ്പെട്ടതായി പറയുന്നു. പാകിസ്ഥാനിലെ ബലൂചികളും പഷ്തൂണുകളും തുടര്‍ച്ചയായ പാക് സൈന്യത്തിന്റെ ബോംബാക്രമണത്തില്‍ ഖൈബര്‍ പക്തൂണ്‍ ഖ്വായിലും ബലൂചിസ്ഥാനിലും ദിവസേനയെന്നോണം ക്രൂരമായി വധിക്കപ്പെടുകയാണ്.

പാകിസ്ഥാനിലെ മുദ്രികെയിലും പാക് സൈന്യം ടിഎല്‍പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിലും പാകിസ്ഥാന്‍ പഞ്ചാബികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടു. ടിഎല്‍പി കലാപം അടിച്ചൊതുക്കാനുള്ള പാക് സൈന്യത്തിന്റെ നീക്കത്തില്‍ മാത്രം 300 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നും ആയിരം പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടാകമെന്നും ആണ് റിപ്പോര്‍ട്ടുകള്‍.

ഖൈബര്‍ പക്തൂണ്‍ ക്വാ, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ ബലൂച് ആര്‍മിയെയും താലിബാന്‍ പിന്തുണയുള്ള തെഹ്രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ പ്രവര്‍ത്തകരെയും വേട്ടയാടുന്നതിന്റെ ഭാഗമായി പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് സാധാരണ പൗരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഭാഗത്ത് ടിഎല്‍പി, മറ്റൊരു ഭാഗത്ത് താലിബാന്‍ പിന്തുണയുള്ള ടിടിപി, ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയായ പിടിഐ എന്നിവര്‍ ശക്തമായി പാകിസ്ഥാന്‍ സര്‍ക്കാരിനും സൈന്യത്തിനും എതിരെ നീങ്ങുന്നതുവഴി ഒരു വന്‍ ആഭ്യന്തരകലാപത്തിലേക്കാണ് പാകിസ്ഥാന്‍ ചുവടുവെയ്‌ക്കുന്നത്. വരും ദിവസങ്ങളിലും പാക് സൈന്യം നൂറുകണക്കിന് സാധാരണ പൗരന്മാരെ കൊന്നൊടുക്കാന്‍ തന്നെയാണ് സാധ്യത.

By admin