സമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ് ടൂര്‍ണ്ണമെന്‍റ് കടുത്ത പോരാട്ടത്തിലേക്ക് നീങ്ങുകയാണ്. ആദ്യറൗണ്ടില്‍ മുന്നിട്ട് നിന്നിരുന്ന പ്രജ്ഞാനന്ദയും ഗുകേഷും തോല്‍വിയിലൂടെ വീണപ്പോല്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിയും നിഹാല്‍ സരിനും മുന്നേറുകയാണ്. വനിതകളുടെ വിഭാഗത്തില്‍ പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി ഉള്‍വിയയെ തോല്‍പിച്ചതോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. റഷ്യയുടെ കാതറിന ലഗ്നോയും ഒന്നാം സ്ഥാനത്തുണ്ട്.
ഈ ടൂര്‍ണ്ണമെന്‍റില്‍ അഞ്ച് റൗണ്ടില്‍ നിന്നും നാലര പോയിന്‍റോടെ മുന്നില്‍ നിന്നിരുന്ന ഇറാന്റെ പര്‍ഹാം മഗ് സൂദലുവിനെ കഠിനമായ പോരാട്ടത്തില്‍ സമനിലയില്‍ പിടിക്കുകയായിരുന്നു അര്‍ജുന്‍ എരിഗെയ്സി. ഇതോടെ എരിഗെയ്സിക്ക് നാല് പോയിന്‍റും പര്‍ഹാം മഗ്സൂദലുവിന് അഞ്ച് പോയിന്‍റും ആയി. പര്‍ഹാം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നതെങ്കിലും അതിന് തൊട്ടുപിന്നില്‍ അര്‍ജുന‍് എരിഗെയ്സി ഉണ്ട്. നാലരപോയിന്‍റോടെ.
അതുപോലെ നിഹാല്‍ സരിന്‍ ആറാം റൗണ്ടില്‍ ഗ്രാന്‍റ് മാസ്റ്റര്‍ സൈമണ്‍ ഗുമുലാഴ്സിനെ തോല്‍പിക്കുകയായിരുന്നു. ഇതോടെ നിഹാല്‍ സരിന് നാലര പോയിന്‍റായി. അഞ്ചാം റൗണ്ടില്‍ ലിയോണ്‍ മെന്‍റഡോന്‍കയെയും നിഹാല്‍ സരിന്‍ തോല്‍പിച്ചിരുന്നു. അഭിമന്യുമിശ്രയും നാലര പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്.
അതേ സമയം ഗുകേഷിന് ആറാം റൗണ്ടിലും തോല്‍വി പിണഞ്ഞു. അഞ്ചാം റൗണ്ടിലും ഗുകേഷ് തോറ്റിരുന്നു. ഇതോടെ ഗുകേഷിന് മുൂന്ന് പോയിന്‍റേ ഉള്ളൂ. റൗഫ് മാമഡോവുമായുള്ള പ്രജ്ഞാനന്ദയുടെ മത്സരം സമനിലയിലായി. ഇതോടെ മൂന്നരപോയിന്‍റേ പ്രജ്ഞാനന്ദയ്‌ക്കുള്ളൂ.