
ഗോവ: ഗോവയില്‍ നടക്കുന്ന ഫിഡെ ലോക ചെസ്സില്‍ ഇന്ത്യയുടെ ചെസ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഏറ്റവുമൊടുവില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി ചൈനയുടെ വെയ് യിയുമായി തോറ്റ് പുറത്തായതോടെയാണിത്.
പ്രജ്ഞാനന്ദ, ഗുകേഷ്, നിഹാല്‍ സരിന്‍ എന്നീ പ്രതീക്ഷകള്‍ നേരത്തെ അസ്തമിച്ചിരുന്നു. ഇന്ത്യയുടെ പി.ഹരികൃഷ്ണയും തോറ്റു പുറത്തായി. വെറും 19കാരനായ ഉസ്ബെകിസ്ഥാന്‍രെ ജോവോകിര്‍ സിന്‍ഡൊറോവാണ് അസാമാന്യ കരുനീക്കങ്ങള്‍ നടത്തി സെമിയില്‍ എത്തിയ ശ്രദ്ധേയമായ താരം. മറ്റൊരു ഉസ്ബെക് താരമായ നോഡിര്‍ബെക് യാക്കുബോവും അത്ഭുതം സൃഷ്ടിച്ച് സെമിയില്‍ എത്തി.
ഇതോടെ ആദ്യ മൂന്ന് സ്ഥാനക്കാരില്‍ ഇന്ത്യക്കാര്‍ ഉണ്ടാകില്ല. ഇവരാണ് ലോക ചാമ്പ്യനെ നേരിടാനുള്ള കാന്‍ഡിഡേറ്റ് സ് ചെസ്സില്‍ പങ്കെടുക്കുക. വിശ്വനാഥന്‍ ആനന്ദിന്റെ പേരിലുള്ള ട്രോഫിയാണ് വിജയിക്ക് സമ്മാനിക്കുക.