തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ സംഘടിപ്പിച്ച, അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും സംഘവും ബഹിഷ്കരിച്ചതിൽ രാജ്ഭവന് അതൃപ്തി. സ്വാതന്ത്ര്യദിനഘോത്തോട് അനുബന്ധിച്ചാണ് രാജ്ഭവനിൽ ഗവർണർ ചായ സൽക്കാര പരിപാടിയായ അറ്റ് ഹോം നടത്തിയത്.
സർക്കാർ പ്രതിനിധിയായി ചീഫ് സെക്രട്ടറി മാത്രമാണ് അറ്റ് ഹോമിൽ പങ്കെടുത്തത്. മുഖ്യമന്ത്രി ഇന്നലെ തലസ്ഥാനത്ത് തന്നെയുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി. ഡി സതീശനും പരിപാടിക്ക് എത്തിയില്ല.
സ്വാതന്ത്ര്യ ദിനാഘോടത്തിന്റെ ചടങ്ങുകളുടെ ഭാഗമാണ് രാജ്ഭവനിലെ അറ്റ്ഹോം. തിരുവനന്തപുരത്തുണ്ടായിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാത്തത് ഏറെ ഗൗരവത്തോടെയാണ് രാജ്ഭവൻ കാണുന്നത്. സർക്കാരിന് ദേശീയ പരിപാടികളോടുള്ള നിഷേധാത്മക നിലപാടായാണ് ഇതിനെ വിലയിരുത്തുന്നത്.