പത്തനംതിട്ട ; ശബരിമല കർമസമിതി സംഘടിപ്പിച്ച പന്തളം സംഗമം പാളിപ്പോയെന്ന വ്യാജപ്രചാരണവുമായി കമ്യൂണിസ്റ്റ് ചാനലായ കൈരളി ന്യൂസ് . സംഗമത്തിനെത്തിയവർ ഭക്ഷണം കഴിക്കാൻ പോയപ്പോൾ പകർത്തിയ ചിത്രം നൽകിയാണ് പ്രചാരണം .
‘ സംഘപരിവാറിന്റെ പന്തളം സംഘമത്തിൽ സെമിനാർ നടന്നത് ഒഴിഞ്ഞ സദസ്സിൽ‘ എന്ന രീതിയിലാണ് വാർത്ത നൽകിയിരിക്കുന്നത് . എന്നാൽ ഇതിനെ പൊളിച്ചടുക്കിയിരിക്കുകയാണ് സംഗമത്തിൽ പങ്കെടുത്ത ഭക്തർ അടക്കം.
ഇവിടെ സദസ്സിൽ മാത്രമല്ല വേദിയിലും ആളുകൾ ഇല്ലല്ലോ.? അതായത് ഇത് ഒന്നുകിൽ ചടങ്ങ് തുടങ്ങും മുൻപ്. അല്ലെങ്കിൽ ഭക്ഷണത്തിന്റെ ഇടവേള.എങ്ങനെ ആയാലും അന്തങ്ങൾ ഈ ക്യാപ്‌സ്യൂൾ കൊണ്ടു ആശ്വാസം കണ്ടെത്തിക്കൊള്ളും എന്നാണ് വിമർശനം. അയ്യപ്പന്റെ ഭക്തർ അലകടലായി എത്തിയത് കാണാതിരിക്കാൻ മാത്രം കണ്ണില്ലാതെയായോ കൈരളിയ്‌ക്കെന്നും, അൽപ്പം ഉളുപ്പ് കാണിക്കാമെന്നുമാണ് ചിലർ പറയുന്നത് .
കൈരളി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ അവസ്ഥയെന്നും, ഒന്ന് പൊട്ടിക്കരഞ്ഞൂടെയെന്നും സംഗമത്തിനെത്തിയവർ പറയുന്നു. നേരത്തെ സർക്കാർ നടത്തിയ ആഗോള അയ്യപ്പഭക്തസംഗമത്തിൽ ആളില്ലാത്തത് വൻ വാർത്തയായിരുന്നു. എന്നാൽ അതിനു പിന്നാലെ യഥാർത്ഥ വിശ്വാസികൾ നടത്തിയ പരിപാടിയിൽ ഭക്തർ ഒഴുകിയെത്തിയത് കാണാതെ പോയത് അന്തം കമ്മികൾ മാത്രമാണെന്നാണ് സോഷ്യൽമീഡിയ പറയുന്നത്.