• Mon. Jan 26th, 2026

24×7 Live News

Apdin News

അല്‍ക്കാ കേര്‍ക്കറോ? അതോ രാജശ്രീ ശിര്‍വാദ്കറോ? 28 വര്‍ഷത്തെ ഉദ്ധവ് താക്കറെ ശിവസേനയുടെ ആധിപത്യം തകര്‍ത്ത് മുംബൈയ്‌ക്ക് ബിജെപി വനിതാ മേയര്‍?

Byadmin

Jan 26, 2026



മുംബൈ: ഏകദേശം 75000 കോടി രൂപ വാര്‍ഷിക ബജറ്റ് അവതരിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കോര്‍പറേഷനാണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ ബിജെപിയുടെ തന്നെ മേയര്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായി. നറുക്കെടുപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ (സംവരണമില്ലാത്ത വിഭാഗം) വിജയിച്ച വനിതാ സ്ഥാനാര്‍ത്ഥികളാണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനില്‍ മേയര്‍ ആകേണ്ടതെന്ന് നറുക്കെടുപ്പിലൂടെ തീരുമാനിയ്‌ക്കാ‍ന്‍ സാധിച്ചതാണ് ബിജെപിയ്‌ക്ക് അനുഗ്രഹമായത്.

ഇതോടെ ബിജെപിയുടെ വനിത മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ അല്‍ക്കാ കേര്‍ക്കറോ അതല്ലെങ്കില്‍ രാജശ്രീ ശിര്‍വാദ്കറോ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ ആയേക്കുമെന്ന് കരുതുന്നു. ഇവര്‍ രണ്ടു പേരും ബിജെപിയുടെ സീനിയര്‍ വനിതാ നേതാക്കളാണ്. ഇരുവരും മൂന്ന് തവണ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക് വിജയിച്ചവാണ്.

ഇതില്‍ അല്‍ക്കാ കേര്‍ക്കര്‍ക്ക് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത് അവരുടെ നേതൃപാടവും ഭരണനിര്‍വ്വഹണശേഷിയുമാണ്. ഖാര്‍ സാന്താക്രൂസ് മുനിസിപ്പല്‍ കോര്‍പറേഷന്‍ സീറ്റില്‍ മത്സരിച്ച ഇവര്‍ നേരത്തെ ഡപ്യൂട്ടി മേയര്‍ പദവി അലങ്കരിച്ചിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകയാണ്.

പാര്‍ട്ടിയുടെ വേര്‍തിരിവിനപ്പുറം എല്ലാ വിഭാഗത്തിലും പെട്ട വോട്ടര്‍മാരോട് വിവേചനമില്ലാതെ പെരുമാറാന്‍ കഴിയുന്നു എന്നതാണ് രാജശ്രീ ശിര്‍വാദ്കറുടെ പ്രത്യേകത. ബിജെപി മുംബൈയിലെ മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറിയാണ് ഇവര്‍. ഗ്രേറ്റര്‍ മുംബൈ സീറ്റില്‍ നിന്നാണ് ഇവര്‍ മുംബൈ കോര്‍പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എന്തായാലും 40 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന് ഒരു ബിജെപി മേയര്‍ ഉണ്ടാവുന്നത്. 1980ല്‍ ഡോ. പ്രഭാകര്‍ പൈ ആണ് ഇതിന് മുന്‍പ് മുംബൈ മേയറായ ബിജെപി നേതാവ്. മാത്രമല്ല, 28 വര്‍ഷം മുംബൈ കോര്‍പറേഷന്‍ അടക്കി ഭരിച്ച ഉദ്ധവ് താക്കറെയുടെ ശിവസേനയ്‌ക്ക് ഇവിടുത്തെ ഭരണം നഷ്ടമായിരിക്കുന്നു.

By admin