
ന്യൂദല്‍ഹി: അറസ്റ്റിലായ ഭീകരന്‍ ഡോക്ടര്‍ മുസമ്മിലുമായി ബന്ധപ്പെട്ടിട്ടുള്ള അല്‍ഫല യൂണിവേഴ്സിറ്റിയിലെ 15 ഡോക്ടര്‍മാര്‍ ഒളിവില്‍ പോയി. എന്‍ഐഎ ഇവരുടെ ഫോണ്‍നമ്പറുകളില്‍ വിളിച്ചപ്പോഴാണ് ഫോണ്‍ സ്വിച്ചോഫ് ചെയ്ത ശേഷം ഈ ഡോക്ടര്‍മാരെല്ലാം ഒളിവിലാണെന്ന് കണ്ടെത്തിയത്. ഇതോടെ ഹരിയാനയിലെ ഫരീദാബാദിലുള്ള മുസ്ലിം ബിസിനസുകാരനായ ജാവേദ് അഹമ്മദ് സിദ്ദീഖിയുടെ ഉടമസ്ഥതയിലുള്ള അല്‍ ഫലാ യൂണിവേഴ്സിറ്റി ഭീകരരെ ഊട്ടിവളര്‍ത്തുന്ന, പാകിസ്ഥാന്‍ ഭീകരസംഘടനയായ ജെയഷ് എ മുഹമ്മദുമായും ജമ്മു കശ്മീരിലെ ഭീകരരുമായും ബന്ധമുള്ള കേന്ദ്രമാണെന്ന സംശയത്തിന്റെ നിഴലിലാണ്. .
ഹരിയാനയില്‍ നൂഹില്‍ ദല്‍ഹി പൊലീസും കേന്ദ്ര ഏജന്‍സിയും നടത്തിയ റെയ്ഡില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ഒരാള്‍ ചൈനയില്‍ എംബിബിഎസ് പഠനം കഴിഞ്ഞ ശേഷം അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ ഇന്‍റേണ്‍ഷിപ്പ് നടത്തുന്ന ഡോക്ടറാണ്. മറ്റ് രണ്ട് പേര്‍ക്കും അല്‍ഫലാ യൂണിവേഴ്സിറ്റിയുമായി ബന്ധമുണ്ട്. ഈ ഡോക്ടര്‍മാരും പല കുറി ഡോക്ടര്‍ മുസമ്മലുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരുടെ ഫോണുകളില്‍ സംശയാസ്പദമായ മറ്റ് നമ്പറുകളുമുണ്ട്.
അല്‍ ഫലാ യൂണിവേഴ്സിറ്റി ഉടമ മുസ്ലിം ബിസിനസുകാരനായ ജാവേദ് അഹമ്മദ് സിദ്ദീഖിയുടെ പേരിലുള്ള 15 ബിസിനസുകളിലും കൃത്രിമങ്ങള്‍ ഉണ്ടെന്ന് പറയുന്നു. ഇതില്‍ ഏഴ് ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഒരേ മേല്‍വിലാസമാണ്. പലതിന്റെയും ഉടമകള്‍ അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ ജോലി ചെയ്യുന്നവര്‍ തന്നെയാണ്. അല്‍ഫലാ യൂണിവേഴ്സിറ്റിയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. അല്‍ഫലാ യൂണിവേഴ്സിറ്റിയില്‍ വന്നുപോകുന്ന എല്ലാവരേയും പൊലീസ് സ്കാന്‍ ചെയ്യുന്നുണ്ട്.
അല്‍ഫലാ യൂണിവേഴ്സിറ്റി, അല്‍ ഫലാ സ്കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ്, അല്‍ ഫലാ ഹോസ്പിറ്റല്‍ എന്നിവ ഈ ഭീകരഡോക്ടര്‍മാര്‍ വിലസിയിരുന്ന ഇടങ്ങളാണ്. അല്‍ ഫലാ യൂണിവേഴ്സിറ്റിയുമായി ജമ്മുകശ്മീര്‍ മെഡിക്കല്‍ കോളെജിലെ ഭീകരസംഘടനകളുമായി ബന്ധമുള്ള പല ഡോക്ടര്‍മാര്‍ക്കും ബന്ധമുണ്ട്. ജമ്മു കശ്മീരിലെ പല ഡോക്ടര്‍മാരും ഇന്‍റേണ്‍ഷിപ്പിനോ ജോലിയ്‌ക്കോ എത്തുന്നതും ഹരിയാനയിലെ അല്‍ ഫലാ ഹോസ്പിറ്റലിലാണ്. ഈയിടെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഭീകരബന്ധം മൂലം വിലക്കിയ ഒരു പ്രൊഫസര്‍ക്ക് അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ ജോലി നല്‍കിയിരുന്നു.
അല്‍ഫലാ യൂണിവേഴ്സിറ്റി, ഹോസ്പിറ്റല്‍, മെഡിക്കല്‍ സയന്‍സസ്….ഡോക്ടര്‍മാരായ ഭീകരരെ പാലൂട്ടി വളര്‍ത്തും കേന്ദ്രം
അല്‍ ഫലാ യൂണിവേഴ്സിറ്റിയുമായി ജമ്മുകശ്മീര്‍ മെഡിക്കല്‍ കോളെജിലെ ഭീകരസംഘടനകളുമായി ബന്ധമുള്ള പല ഡോക്ടര്‍മാര്‍ക്കും ബന്ധമുണ്ട്. ജമ്മു കശ്മീരിലെ പല ഡോക്ടര്‍മാരും ഇന്‍റേണ്‍ഷിപ്പിനോ ജോലിയ്‌ക്കോ എത്തുന്നതും ഹരിയാനയിലെ അല്‍ ഫലാ ഹോസ്പിറ്റലിലാണ്. ഈയിടെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഭീകരബന്ധം മൂലം വിലക്കിയ ഒരു പ്രൊഫസര്‍ക്ക് അല്‍ ഫലാ യൂണിവേഴ്സിറ്റിയില്‍ ജോലി നല്‍കിയിരുന്നു.
അല്‍ഫലാ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന ഡോക്ടര്‍ മുസമ്മല്‍ വാടകയ്‌ക്കെടുത്ത രണ്ട് മുറികളില്‍ നിന്നാണ് മൊത്തം 2900 കിലോഗ്രാം വരുന്ന അമോണിയം നൈട്രേറ്റ് കണ്ടെത്തിയത്. ഒരു മുറിയില്‍ നിന്നും 360കിലോഗ്രാമും മറ്റൊരു മുറിയില്‍ നിന്നും 2560 കിലോഗ്രാമും അമോണിയം നൈട്രേറ്റ് കണ്ടെത്തിയിരുന്നു. ദല്‍ഹിയില്‍ അമോണിയം നൈട്രേറ്റ് നിറച്ച കാര്‍ ഡിറ്റൊനേറ്റര്‍ ഉപയോഗിച്ച് സ്ഫോടനം നടത്തിയ ഡോക്ടര്‍ ഉമ്മര്‍ നബിയും അല്‍ ഫലാ യൂണിവേഴ്സിറ്റിയിലെ ഡോക്ടറാണ്. ജെയ്ഷ് എ മുഹമ്മദിന്റെ വനിതാ വിംഗ് സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത, ഇന്ത്യയില്‍ സ്ഫോടനപരമ്പര നടത്താന്‍വേണ്ടി ആയുധങ്ങളും സ്ഫോടകവസ്തുക്കളും രഹസ്യമായി കടത്തിയിരുന്ന വനിതാ ഡോക്ടറായ ഷഹീന്‍ ഷഹീദും അല്‍ഫലാ യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്ന ഡോക്ടറാണ്. ഇവര്‍ മൂന്നു പേരുമായും അടുത്ത ബന്ധമുള്ള ആളാണ് ജമ്മുകശ്മീരിലെ ഗവ.മെഡിക്കല്‍ കോളെജില്‍ പഠിക്കുന്ന ഡോക്ടര്‍ ആദില്‍ റാഥര്. ഇയാളുടെ സ്വകാര്യ ഡ്രോയറില്‍ സൂക്ഷിച്ച എകെ 47 തോക്ക് പിടിച്ചെടുത്തതിന് ശേഷം ഇയാളെ പിടികൂടിയതിന് പിന്നാലെയാണ് ഈ സംഘത്തില്‍പെട്ട അല്‍ഫലാ യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍മാര്‍ ഒന്നൊന്നായി കുടുങ്ങിയത്. നേരത്തെ ജമ്മു കശ്മീരില്‍ ജെയ്ഷ് എ മുഹമ്മദിന്റെ 27 ഭീകര പോസ്റ്ററുകള്‍ പതിപ്പിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ ആദില്‍ റാഥറിനെ കണ്ടെത്തിയത്. ഡോക്ടര്‍ ആദില്‍ റാഥറിന്റെ ജ്യേഷ്ഠനായ ഡോക്ടര്‍ മുഹമ്മദ് റാഥറാണ് പാകിസ്ഥാനിലെ ജെയ്ഷ് എ മുഹമ്മദുമായും തുര്‍ക്കിയിലെ ജെയ്ഷ് എ മുഹമ്മദിന്റെ ഏജന്‍റുമായും നേരിട്ട് ബന്ധമുള്ളയാള്‍. ഇയാളാണ് മുഖ്യ ആസൂത്രകന്‍.
നേരത്തെ ഇന്ത്യയില്‍ സ്ഫോടനപരമ്പര നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷെ പദ്ധതികള്‍ വേണ്ടതുപോലെ നടക്കാത്തതിനാല്‍ സ്ഫോടനപരമ്പര നടപ്പിലാക്കാനുള്ള പദ്ധതി നീട്ടിവെച്ചു. പിന്നീട് ഡിസംബര്‍ ആറിന് ആറിടത്ത് വന്‍സ്ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടു. ഇതിനിടയില്‍ ഗ്രൂപ്പിലെ ചിലര്‍ പിടിയിലായതോടെയാണ് തിരക്കിട്ട് ഡോക്ടര്‍ ഉമ്മര്‍ നബി ദല്‍ഹിയില്‍ സ്ഫോടനം നടത്തിയത്. 13 പേര്‍ കൊല്ലപ്പെട്ടു. 33 വാഹനങ്ങള്‍ ചാമ്പലായി. ഇതിന് പ്രതികാരനടപടിയായി ഡോക്ടര്‍ ഉമ്മര്‍ നബിയുടെ പുല്‍വാമയിലെ വീട് സൈന്യം തകര്‍ത്തിരുന്നു.