• Fri. Mar 20th, 2026

24×7 Live News

Apdin News

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

Byadmin

Mar 20, 2026


കൊല്ലം: സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്ത പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍.തന്റെ പേര് വെട്ടിയോ ഇല്ലയോ എന്ന് അറിയില്ല.തന്റെ കുടുംബ പശ്ചാത്തലവും പാരമ്പര്യവും കോണ്‍ഗ്രസാണ്. ഐഎന്‍ടിയുസിക്ക് നല്‍കുന്ന പരിഗണന പാര്‍ട്ടി ഗൗരവമായിട്ട് പരിശോധിക്കണമെന്നും ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.

തനിക്ക് മുമ്പുളള ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. വൈകിട്ട് ഐഎന്‍ടിയുസി യോഗം ചേര്‍ന്നതിനുശേഷം സംഘടനയുടെ നിലപാട് വ്യക്തമാക്കും.തനിക്ക് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല,കിട്ടിയവനെ ആക്ഷേപിക്കുകയെന്ന നിലപാട് ചിലര്‍ക്കുണ്ട്.എന്തും പറയാം എന്തും ചെയ്യാമെന്നുള്ള സാഹചര്യമാണ്.

തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുകയാണ്.കോണ്‍ഗ്രസിന് അകത്ത് നിയന്ത്രണം ഇല്ലാത്തത് കൊണ്ട് അതെല്ലാം കുറച്ച് കൂടുതലാണെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.



By admin