തിരുവനന്തപുരം: സ്‌കൂളുകള്‍ അവധിയായതോടെ കുട്ടികള്‍ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ ഹൗസ് ബോട്ടുകള്‍, ശിക്കാര ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവ അടക്കമുള്ള എല്ലാ ജലവാഹനങ്ങളും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വ്വേ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് നിയമാനുസൃതമായ രേഖകള്‍ ഇല്ലാതെ സര്‍വ്വീസ് നടത്താന്‍ പാടില്ലെന്ന് തുറമുഖ ഓഫീസര്‍ അറിയിച്ചു.
എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ബോട്ടില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും വിനോദ സഞ്ചാരികള്‍ക്ക് കാണത്തക്ക രിതിയില്‍ രേഖപ്പെടുത്തണമെന്നും രജിസ്റ്ററിംഗ് അതോറിറ്റി കൂടിയായ തുറമുഖ ഓഫീസര്‍ അറിയിച്ചു.