• Sat. Oct 10th, 2026

24×7 Live News

Apdin News

അവന്റെ നിലവാരത്തിന്റെ അടുത്തേക്ക് ആരുമെത്തില്ല: വസീം ജാഫർ

Byadmin

Oct 10, 2026


ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി-20യിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. റാഞ്ചിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം വിൻഡീസ് അനായാസമായാണ് മറികടന്നത്. ടി-20യിൽ ഇന്ത്യക്കെതിരെ വിൻഡീസ് നടത്തുന്ന ഏറ്റവും ഉയർന്ന ചെയ്‌സിങ് ആണിത്.

ഈ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബൗളിംഗ് യൂണിറ്റിൽ ജസ്പ്രീത് ബുംറയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ബുംറയുടെ നിലവാരത്തിനടുത്തെത്തുന്ന മറ്റാരുമില്ലെന്നാണ് വസീം ജാഫർ വ്യക്തമാക്കിയത്.

ബുംറയും മറ്റ് ബൗളർമാരും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഏത് താരത്തെ ഇറക്കുകയാണെങ്കിലും നമ്മൾ ഇത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മായങ്ക് യാദവ് മികച്ചതായി പന്തെറിഞ്ഞു. അർഷ്ദീപ് സിങ്ങും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട് എന്നാൽ ചിലപ്പോൾ അദ്ദേഹം ഒരുപാട് റൺസ് വിട്ടുനൽകാറുമുണ്ട്. ടി-20 ഫോർമാറ്റിൽ ഇതൊക്കെ സ്വാഭാവികമാണ്. എന്നാൽ ബുംറയുടെ നിലവാരത്തിനടുത്തേക്ക് ആരും എത്തില്ല’ വസീം ജാഫർ പറഞ്ഞു.

ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ച്വറി കരുത്തിലാണ് വിൻഡീസ് റെക്കോർഡ് റൺ ചെയ്‌സ് നടത്തിയത്. 45 പന്തിൽ പുറത്താവാതെ 102 റൺസ് നേടിയാണ് ഹോപ്പ് തിളങ്ങിയത്. ഷെർഫാനെ റൂഥർഫോർഡ് 37 പന്തിൽ 84 റൺസും സ്വന്തമാക്കി ടീമിന്റെ വിജയത്തിൽ വലിയ പങ്കുവഹിച്ചു.

ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസണാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. 41 പന്തുകളിൽ നിന്നും 82 റൺസാണ് മലയാളി താരം അടിച്ചെടുത്തത്. 9 ഫോറുകളും 4 കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്സ്.







By admin