• Sun. Feb 15th, 2026

24×7 Live News

Apdin News

അവര്‍ കണ്ട ആര്‍എസ്എസ്

Byadmin

Feb 15, 2026



ആര്‍എസ്എസിന്റെ പ്രവര്‍ത്തനം ഭാരതത്തിന്റെ അതിരുകളില്‍ ഒതുങ്ങിനില്‍ക്കുന്നതാണെങ്കിലും നൂറ്റാണ്ടിലെത്തിയ ഈ പ്രസ്ഥാനത്തിന്റെ പ്രഭാവം ആഗോള തലത്തില്‍ പ്രകടമാണ്. ആര്‍എസ്എസിന്റെ ആശയങ്ങളും പ്രവര്‍ത്തന പദ്ധതിയും പല കോണുകളില്‍ നിന്നും വീക്ഷിക്കപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ ദേശീയതാ സങ്കല്‍പ്പങ്ങളും രാഷ്‌ട്രീയ പ്രത്യയശാസ്ത്രങ്ങളും പരിചയപ്പെട്ടിട്ടുള്ള വിദേശ എഴുത്തുകാരുടെ രചനകളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു. അക്കാദമിക് താല്‍പ്പര്യത്തോടെ എഴുതിയവരും, ഭാരത വിരോധം മുഖമുദ്രയാക്കിയവരും, ഹിന്ദുധര്‍മത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവരും ഇവരിലുണ്ട്. മാര്‍സിയ കാസലോരി, വാള്‍ട്ടര്‍ കെ.ആന്‍ഡേഴ്‌സന്‍, ക്രിസ്റ്റഫെ ജെഫ്രോള്‍ട്ട്, എഡ്വേര്‍ഡ് ആന്‍ഡേഴ്‌സണ്‍, കൊണ്‍റാഡ് എല്‍സ്റ്റ്, ഡേവിഡ് ഫ്രോളി തുടങ്ങിയവര്‍ ആര്‍എസ്എസിനെ അറിഞ്ഞത് എപ്രകാരമാണ്? ഇവരില്‍ ചിലര്‍ അവതരിപ്പിച്ച അര്‍ദ്ധ സത്യങ്ങളേയും അസത്യങ്ങളേയും പിന്‍പറ്റിയാണ് പലരും ആര്‍എസ്എസിനെ ഇപ്പോഴും വിമര്‍ശിക്കുന്നത്. വിദേശ എഴുത്തുകാര്‍ ആര്‍എസ്എസിനെക്കുറിച്ച് എഴുതിയിട്ടുള്ളതിന്റെ ശരിതെറ്റുകള്‍ ദേശീയ വീക്ഷണത്തിലും സാംസ്‌കാരിക പശ്ചാത്തലത്തിലും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന അവര്‍ കണ്ട ആര്‍എസ്എസ് എന്ന ഒരു ലേഖന പരമ്പര ജന്മഭൂമി വാരാദ്യപ്പതിപ്പില്‍ ഉടന്‍ ആരംഭിക്കുന്നു. എഴുതുന്നത്: മുരളി പാറപ്പുറം

 

By admin