വാഴക്കാട്: വയോജനങ്ങൾക്കായി വ്യത്യസ്ത പരിപാടിയുമായി വാഴക്കാട് ഗ്രാമ പഞ്ചായത്ത്. ബുധനാഴ്ച രാവിലെ വാഴക്കാട് ഗ്രാമ പഞ്ചായത്തിന് മുമ്പിൽ നിന്നും 19 ബസുകളിലായി 900 ത്തോളം 60 വയസ് പിന്നിട്ടവർക്കായി പാലക്കാട് മലമ്പുഴയിലേക്ക് ടൂർ സംഘടിപ്പിച്ചു.
19 വാർഡുകളിൽ നിന്നായി പരസഹായം കൂടാതെ പുറത്തിറങ്ങാൻ സാധിക്കുന്ന മുഴുവൻ പേരേയും ഉൾപ്പെടുത്തിയാണ് യാത്ര സംഘടിപ്പിച്ചത്. ഇതിൽ ആദ്യമായി വിനോദയാത്ര നടത്തുന്നവരുമുണ്ട്. പാലക്കാടിൻ്റെ പ്രകൃതി രമണീയതയും പാർക്കുകളിൽ കയ്യാവുന്ന കണ്ട് ആസ്വദിച്ച് വൈകീട്ടോടെ മടങ്ങി. ഇവരെ പരിചരിക്കുന്നതിനായി കുടുംബശ്രീ അംഗങ്ങൾ ആശ വളണ്ടിയർമാർ, അംഗനവാടി പ്രവർത്തകർ എന്നിവരുമെത്തിയിരുന്നു.
മലമ്പുഴയിൽ പാലക്കാട് ജില്ലാ കലക്ടർ ജി. പ്രിയങ്ക നേരിട്ടെത്തി പരിപാടിയെ പ്രശംസിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. എം.കെ നൗഷാദ് ഫ്ലാഗ് ഓഫ് ചെയ്തു. വൈ പ്രസിഡൻ്റ് ഷമീന , സ്ഥിരം സമിതി അധ്യക്ഷരായ റഫീഖ് അഫ്സൽ, ആയിശ മാരാത്ത്, ടി. അയ്യപ്പൻ കുട്ടി, മുൻ പ്രസിഡൻ്റ് അബ്ദുറഹ്മാൻ മാസ്റ്റർ, സി.ഡി.എസ് അധ്യക്ഷ ശറഫു ന്നിസ എന്നിവർ നേതൃത്വം നൽകി.