
മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ് സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ കുടുംബവും. എപ്പോഴും നിറചിരിയോടെ മാതരം കാണാൻ സാധിക്കുന്ന മുഖമാണ് സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടേത് . രാധികയുടെ പതിനെട്ടാം വയസിലാണ് വിവാഹം നടന്നത്.രാധിക ആണ് സുരേഷ് ഗോപിയുടെ എല്ലാ ഐശ്വര്യവും എന്നാണ് ആരാധകരുടെ പക്ഷം.
തന്റെ ഭാര്യയെ പറ്റി സുരേഷ് ഗോപി പറഞ്ഞ വാക്കുകളും ഇപ്പോൾ വൈറലാണ്. രാധിക ഒപ്പമില്ലാതെയുള്ള ജീവിതത്തെ കുറിച്ച് തനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് സുരേഷ് ഗോപി പറയുന്നു. പുറമെ താൻ കാണിക്കാറുള്ള ദേഷ്യം തനിക്ക് വീട്ടിലും ഉണ്ടെന്നാണ് സുരേഷ് ഗോപി പറയുന്നത്. ദേഷ്യം വരുമ്പോൾ താൻ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയും. എന്നാൽ അടുത്ത നിമിഷം രാധിക തനിക്ക് ചോറി വിളമ്പി തന്നില്ലെങ്കിൽ കഴിക്കാൻ പറ്റില്ലെന്നാണ് താരം പറയുന്നത്. വീട്ടിൽ മൂന്ന് ജോലിക്കാരുണ്ട്. അവർ ഭക്ഷണം വച്ച് തന്നാലും രാധിക തവി വച്ച് ഇളക്കി, തനിക്ക് വിളമ്പി തന്നില്ലെങ്കിൽ ഭക്ഷണം ഇറങ്ങില്ലെന്നാണ് വികാരാധീനനായി സുരേഷ് ഗോപി പറയുന്നത്.
അവൾ ഇല്ലെങ്കിൽ ആ വീട്ടിൽ താൻ എങ്ങനെ ജീവിക്കും എന്നറിയില്ലെന്നും ബന്ധത്തിന്റെ കെട്ടുറപ്പ് എന്ന് പറയുന്നത് മറ്റെന്തൊക്കെയോ ആണ്. അത് ദിവ്യമാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്.സുരേഷ് ഗോപിയുടെ തുറന്നു പറച്ചിൽ ഒരുപാട് പ്രേക്ഷകരുടെ മനസ്സുകളെ സ്പർശിച്ചിരുന്നു. സുരേഷ് ഗോപിയും രാധികയും ഭാഗ്യം ചെയ്തവരാണെന്നും, ഈ സ്നേഹവും ഒത്തൊരുമയുമായി ഒരു നീണ്ട ദാമ്പത്യം ഇരുവർക്കും ഉണ്ടാകട്ടെയെന്നുമാണ് ആരാധകർ പറയുന്നത്.