• Tue. May 20th, 2025

24×7 Live News

Apdin News

അശാസ്ത്രീയ നിര്‍മാണം; ദേശീയപാത ഇടിഞ്ഞു; മലപ്പുറം കൂരിയാട് സംഭവിച്ചത് വന്‍ ദുരന്തം

Byadmin

May 20, 2025


അശാസ്ത്രീയ നിർമാണം കാരണം മലപ്പുറം കൂരിയാട് നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞ് അപകടം. സർവീസ് റോഡാണ് ആദ്യം ഇടിഞ്ഞത്. ഇതിന് പിന്നാലെ പുതിയ ആറ് വരി പാതയുടെ ഭാഗവും സർവീസ് റോഡിലേക്ക് ഇടിഞ്ഞു. ഓടിക്കൊണ്ടിരുന്ന മൂന്ന് കാറുകൾ അപകടത്തിൽപെട്ടു. ആളപായമില്ല. കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്താണ് അപകടം.

വളരെ ഉയരത്തിൽ നിന്നാണ് താഴ്ചയിലുള്ള സർവീസ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത്. തൃശൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലേക്കാണ് മണ്ണിടിഞ്ഞത്. മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് മണ്ണ് വീഴുകയായിരുന്നു. പാതയിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. ദേശീയപാതയിൽ നിർമാണപ്രവൃത്തി നടത്തുന്ന ജെ സി ബിയും അപകടത്തിൽപെട്ടു. റോഡ് നിർമാണത്തിൽ ഗുരുതരമായ പിഴവുണ്ടെന്ന് കെ.പി.എ മജീദ് എം.എൽ.എ ആരോപിച്ചു. നിരവധി പരാതികൾ നൽകിയിട്ടും അധികൃതർ ഗൗനിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By admin