സോണിപത്ത്: ഹരിയാനയിലെ സോണിപത്തിൽ ഓപ്പറേഷൻ സിന്ദൂരുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയ ഒരു സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റാരോപിതനായ അലി ഖാൻ മഹ്മൂദാബാദ്, അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായിരുന്നു.
അസോസിയേറ്റ് പ്രൊഫസർ വിവാദ പരാമർശങ്ങൾ നടത്തിയെന്നാണ് ആരോപണം. അലി ഖാൻ മഹ്മൂദാബാദിന്റെ വിവാദ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് ഇയാൾക്കെതിരെ നടപടിയെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവമോർച്ച നേതാവിന്റെ പരാതിയിലാണ് നടപടി. അലി ഖാൻ മഹ്മൂദാബാദിനെ ദൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അജിത് സിംഗ് ഫോണിൽ പറഞ്ഞു.
നേരത്തെ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് ഹരിയാന സംസ്ഥാന വനിതാ കമ്മീഷനും അലി ഖാൻ മഹമൂദാബാദിന് നോട്ടീസ് അയച്ചിരുന്നു.