ഗുവാഹത്തി: അസമില്‍ ആയിരക്കണക്കിന് വീടുകള്‍ അവിടുത്തെ ഹിമന്ത ബിശ്വ ശര്‍മ്മ സര്‍ക്കാര്‍ തകര്‍ത്തെന്നും അവര്‍ എല്ലാം മുസ്ലിങ്ങളാണെന്നും വിലപിച്ച മീഡിയ വണ്ണിനും മാധ്യമം പത്രത്തിനും എതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു. അസമിലെ ബിജെപി സര്‍ക്കാര്‍ പുറത്താക്കിയത് ഇന്ത്യയിലെ മുസ്ലിങ്ങളെയല്ല, ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് അനധികൃത മാര്‍ഗ്ഗത്തിലൂടെ നുഴഞ്ഞുകയറിയ മുസ്ലിങ്ങലെ ആണെന്നുമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്ന പ്രകൃതം.
അസമിലെ ഗോള്‍പാറ ജില്ലയില്‍ അനധികൃതമായി സ്ഥലം കയ്യേറിയ 1080 പേരെ ഒഴിപ്പിച്ചിരുന്നു. ഇത് മുസ്ലിങ്ങളല്ല, അനധികൃതമായി അസമില്‍ കുടിയേറിയ ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. പക്ഷെ ഇവരെല്ലാം ഹിമന്ത ബിശ്വശര്‍മ്മയുടെ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നീതി ഏറ്റുവങ്ങാന്‍ അര്‍ഹരായവര്‍ തന്നെയാണെന്നും വായനക്കാര്‍ പ്രതികരിക്കുന്നു.
പൈകാന്‍ റിസര്‍വ്വ് വന മേഖലയില്‍ 140 ഹെക്ടര്‍ സ്ഥലമാണ് ഈ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ കയ്യേറയിത് ഇവരെയാണ് ഒഴിപ്പിച്ചെടുത്തത്. ജീവന്‍ പണയം വെച്ചാണ് ബംഗ്ലദേശി കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഹിമന്ത ബിശ്വ ശര്‍മ്മ രംഗത്തിറങ്ങിയിരിക്കുന്നത്.
ബംഗ്ലാദേശി മുസ്ലിങ്ങളെയും ഇന്ത്യന്‍ മുസ്ലിങ്ങളെയും വേറിട്ട് കാണണമെന്ന നിലപാട് ഇന്ത്യയില്‍ ശക്തമാവുകയാണ്. ബീഹാറില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ 51 ലക്ഷത്തോളം നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശി മുസ്ലിങ്ങള്‍ സ്ഥാനംപിടിച്ചിട്ടുള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുകയാണ്. ബംഗാള്‍ വഴിയാണ് ഇവര്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. ഇവര്‍ക്ക് പൗരത്വവും വ്യാജ ഐഡി കാര്‍ഡുകളും നല്‍കാന്‍ ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒരു അജണ്ടയാക്കിയിരിക്കുകയാണ്. ഇവരില്‍ നിന്നും ഇന്ത്യയെ മുക്തമാക്കിയാലല്ലാതെ ഇന്ത്യയ്‌ക്ക് ശോഭനമായ ഭാവിയില്ലെന്ന് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനും ദേശീയ പൗരത്വ രജിസ്ട്രി ഉണ്ടാക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത് ഈ ഒരു ഉദ്ദേശത്തോടെയാണ്. ഇതിനെയാണ് മാധ്യമം പത്രവും മീഡിയാവണ്‍ ചാനലും തെറ്റായി വ്യാഖ്യാനിക്കുന്നത്.