
ഇസ്ലാമബാദ്: പാക് പട്ടാളമേധാവി അസിം മുനീര്‍ ഇമ്രാന്‍ ഖാനെ വധിച്ചോ എന്ന് സംശയം. ആദിലാബാദ് ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ ബന്ധുക്കള്‍ക്ക് കാട്ടിക്കൊടുക്കാം എന്ന് പറഞ്ഞ് മണിക്കൂറുകള്‍ എത്രയോ കഴിഞ്ഞിട്ടും ഇതുവരെയും കാട്ടിക്കൊടുക്കാത്തതിനാല്‍ സംശയം ബലപ്പെടുകയാണ്.
ഇപ്പോഴത്തെ പാക് ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ഇമ്രാന്‍ഖാന്റെ ബദ്ധശത്രുവാണ്. ഇപ്പോള്‍ യുഎസ് പ്രസിഡന്‍റ് ട്രംപിന്റെ പിണിയാളായി പ്രവര്‍ത്തിക്കുന്നതിനാല്‍ അസിം മുനീര്‍ പാകിസ്ഥാനില്‍ അസാമാന്യമായ അധികാരം കയ്യാളുകയാണ്. ഈ അധികാരശക്തി ഉപയോഗിച്ച് ഇമ്രാന്‍ ഖാനെ അസിം മുനീര്‍ തീര്‍ത്തുകളഞ്ഞു എന്ന അഭ്യൂഹമാണ് പരക്കുന്നത്.
ഇപ്പോള്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ പ്രവര്‍ത്തകര്‍ പാക് തലസ്ഥാനമായ ഇസ്ലാമബാദില്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഉടന്‍ ഇമ്രാന്‍ഖാന്റെ സഹോദരിമാര്‍ക്ക് ഇമ്രാന്‍ഖാനെ കാണിച്ചുകൊടുത്തില്ലെങ്കില്‍ പ്രവര്‍ത്തകര്‍ കലാപത്തിനിറങ്ങിയേക്കും. ഇക്കാര്യം മണത്തറിഞ്ഞ അസിം മുനീര്‍ ഇസ്ലാമബാദില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ചിരിക്കുകയാണ്. എന്തായാലും പാകിസ്ഥാന്‍ ആഭ്യന്തരകലാപത്താല്‍ കലങ്ങിമറിയുകയാണ്.