
ഇസ്ലാമബാദ് :ഇപ്പോള്‍ ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ പട്ടാളഭരണത്തിലേക്ക് പോകുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പാകിസ്ഥാന്‍ വിട്ടോടിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇമ്രാന്‍ ഖാനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്റെ എല്ലാ നഗരങ്ങളിലും വലിയ തോതില്‍ ഇമ്രാന്‍പാര്‍ട്ടി അനുയായികള്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് അസിം മുനീര്‍ പട്ടാളഭരണത്തിലേക്ക് പാകിസ്ഥാനെ കൊണ്ടുപോകുന്നത്. ഇതിന് പിന്നില്‍ അമേരിക്കയുടെ സഹായവും അസിം മുനീറിനുണ്ട്.
ഇമ്രാന്‍ ഖാന്റെ പാര്ട്ടി അധികാരത്തിലിരിക്കുന്ന ഖൈബര്‍ പക്തൂണ്‍ഖ്വാ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പട്ടാളഭരണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.