
ന്യൂദല്‍ഹി: :പഞ്ചാബ് ഭരിയ്‌ക്കുന്ന ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ വൈക്കോല്‍ കത്തിച്ച് ദല്‍ഹി നഗരത്തെ പരമാവധി ശ്വാസം മുട്ടിക്കുകയാണെന്ന പരാതി ശക്തമാവുന്നു. പിന്നില്‍ കെജ്രിവാളിന്റെ കറുത്തകരങ്ങളുണ്ടെന്ന ആരോപണവും ശക്തം. കഴിഞ്ഞ ദിവസം ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും ഇക്കാര്യം ആരോപിച്ചിരുന്നു.
ഇക്കുറി മുന്‍പെങ്ങുമില്ലാത്ത വിധം വന്‍തോതിലാണ് കൊയ്തുകഴിഞ്ഞ പാടത്തില്‍ വൈക്കോല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്. പലരും പഞ്ചാബില്‍നിന്നുള്ള കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഇങ്ങിനെ ചെയ്യുന്നതിന് അരവിന്ദ് കെജ്രിവാള്‍ ഒരു ഓസ്കാര്‍ അര്‍ഹിക്കുന്നു എന്നാണ് ഒരാള്‍ പഞ്ചാബിലെ തരണ്‍ തരണില്‍ നിന്നും പങ്കുവെച്ച വീഡിയോയ്‌ക്ക് താഴെ കുറിച്ചിരിക്കുന്നത്. ആ വീഡിയോയില്‍ കട്ടിയുള്ള വെളുത്ത പുകപടലങ്ങള്‍ ഉയരുന്നത് കാണാം.
ദല്‍ഹിയില്‍ വായുമലിനീകരണം സൃഷ്ടിക്കുന്നത് പഞ്ചാബില്‍ നിന്നും കൊയ്തുകാലം കഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍ കൂനകള്‍ കത്തിക്കുമ്പോഴാണ്. ഇത്തവണ ഇത്തരം കത്തിക്കലുകള്‍ അല്‍പം അധികമായി നടക്കുന്നതായി പറയുന്നു. ഇതിന് പിന്നില്‍ ആം ആദ്മിയുടെ കറുത്ത കരങ്ങള്‍ ഉള്ളതായി വിമര്‍ശിക്കപ്പെടുന്നു. പഞ്ചാബ് ഭരിയ്‌ക്കുന്നത് ആം ആദ്മിയായതിനാല്‍ അവര്‍ക്ക് അത് എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമെന്നും പറയപ്പെടുന്നു. ഇപ്പോള്‍ ദല്‍ഹിയില്‍ വായുഗുണനിലവാര സൂചിക തീരെ മോശമാണെന്നും ആളുകള്‍ മരിയ്‌ക്കാവുന്ന രീതിയിലേക്ക് വായുവിന്റെ ഗുണനിലവാരം അധപതിക്കുകയാണെന്നും ദല്‍ഹിയിലെ ഇന്ത്യാഗേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്നവരോട് ആം ആദ്മി നേതാക്കള്‍ തന്നെ പറയുന്നു. വായുഗുണനിലവാരം കുറയുന്നു എന്ന ഭീതി സമൂഹമാധ്യമങ്ങളില്‍ വ്യാപകരമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ നിഷ്കളങ്കരായ ജനങ്ങള്‍ ചിലപ്പോള്‍ കലാപത്തിന് പ്രേരിപ്പിച്ചേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.