തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗാള അയ്യപ്പ സംഗമവുമായി സഹകരിക്കുമെന്ന് എന്‍എസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍. അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പങ്കെടുക്കും.സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം ഉണ്ടെന്ന് സംഗീത് കുമാര്‍ പറഞ്ഞു.
വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ആഗോള അയ്യപ്പ സംഗമം തെരഞ്ഞെടുപ്പിന് മുമ്പുള്ള സിപിഎമ്മിന്റെ രാഷ്‌ട്രീയ നാടകമാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സനാതന ധര്‍മ്മത്തെ അധിക്ഷേപിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ പങ്കെടുക്കാന്‍ അനുവദിക്കില്ല.ഭക്തരോട് മാപ്പ് പറഞ്ഞതിനുശേഷം മാത്രമേ മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കാവൂവെന്നും രാജീവ് ചന്ദ്രശേ ശേഖര്‍ പറഞ്ഞു.