കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന്റെ പങ്ക് എന്തെന്ന ചോദ്യവുമായി ഹൈക്കോടതി. അയ്യപ്പ സംഗമത്തിന് പണം സ്വരൂപിക്കുന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാൽ അയ്യപ്പ സംഗമത്തിന് സര്‍ക്കാരോ, ദേവസ്വം ബോര്‍ഡോ ചില്ലിക്കാശ് ചെലവാക്കില്ല എന്ന് സര്‍ക്കാര്‍ അറിയിച്ചു. എല്ലാം സ്പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിക്കുമെന്നും വ്യക്തമാക്കി.
പരിപാടി നടത്തിപ്പില്‍ ദേവസ്വം ബോര്‍ഡിനെ സഹായിരക്കുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. കുംഭമേള മാതൃകയില്‍ ആളുകളെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശമെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
സര്‍ക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറലും ദോവസ്വത്തിനു വേണ്ടി തിരുവിതാംകൂര്‍ ദേവസ്വം സ്റ്റാന്‍ഡിങ് കൗണ്‍സിലും ഹാജരായി. അയ്യപ്പനുമായി ബന്ധമുള്ള ഒന്നല്ല അയ്യപ്പസംഗമം എന്നും അയ്യപ്പന്റെ പേരില്‍ പണം പിരിക്കുകയാണെന്നും ദേവസ്വം സ്റ്റാന്‍ഡിങ് കൗണ്‍സില്‍ പറഞ്ഞു. അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്യുന്നു എന്ന വിഷയമാണ് ഹരജിക്കാര്‍ പ്രധാനമായും ഉയര്‍ത്തുന്നത്.
ധനലക്ഷി ബാങ്കില്‍ ആരംഭിച്ച അക്കൗണ്ടിനെയും ഹരജിക്കാര്‍ ചോദ്യം ചെയ്തു. ഭരണ പ്രതിപക്ഷ നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നു എന്നും അവര്‍ ചൂണ്ടിക്കാട്ടി. സനാധനധര്‍മത്തെ തുടച്ചുനീക്കണമെന്ന് ആഹ്വാനം ചെയ്തവരാണ് അയ്യപ്പസംഗമം നടത്തുന്നത് ദുരുദ്വേശത്തോടെ മതസ്ഥാപനങ്ങളുടെ പരിസരത്ത് മതപരമല്ലാത്ത ഒരു പരിപാടികളും സംഘടിപ്പിക്കരുതെന്നാണ് നിയമം അത് മറികടന്നാണ് അയ്യപ്പസംഗമം നടത്താനുള്ള തീരുമാനം.
സ്പോണ്‍സര്‍ഷിപ്പ് അടക്കം ഏത് തരത്തിലും സ്വീകരിക്കുന്ന പണം മൂര്‍ത്തിയുടേതാണ് അത് മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. ഇത് സര്‍ക്കാര്‍ പരിപാടിയാണ് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലാണ് നടക്കുന്നത് അല്ലെന്ന് സര്‍ക്കാര്‍ പറയുന്നത് കള്ളമാണ്. ദേവസ്വം ബോര്‍ഡിന്റെ പേരില്‍ എത്തുന്ന പണം ക്ഷേത്രകാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു. ഇതില്‍ നേരത്തെ തന്നെ കോടതി വിധികളുണ്ട്. അയ്യപ്പന്റെ പേര് ദുരുപയോഗം ചെയ്താണ് അയ്യപ്പ സംഗമമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.