• Sun. May 18th, 2025

24×7 Live News

Apdin News

ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി  – Chandrika Daily

Byadmin

May 18, 2025


അബുദാബി: എട്ടാമത് ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം (ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍) പങ്കാളികളായി. കാല്‍നടക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിലും എമിറേറ്റിലുടനീളം ഉത്തരവാദിത്തമുള്ള മൈക്രോമൊബിലിറ്റി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് അബുദാബി ഗതാഗത വിഭാഗം പങ്കാളികളായത്.

കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി. വിദ്യാര്‍ത്ഥികളുടെ ദൈനംദിന യാത്രയില്‍ സുരക്ഷിതമായ പെരുമാറ്റരീതികള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിന് സഹായകരമായ ബോധവല്‍ക്കരണങ്ങള്‍ സ്‌കൂളുകളിലും നടത്തുകയുണ്ടായി.

യാത്ര ചെയ്യുമ്പോഴും നിയുക്ത ക്രോസിംഗുകള്‍ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് തൊഴിലാളി താമസ മേഖലകളില്‍ കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

ഗതാഗത സംബന്ധമായ ജോലികള്‍ ചെയ്യുമ്പോള്‍ സുരക്ഷിതമായ രീതി സ്വീകരിക്കണമെന്നും സംരക്ഷണ ഉപകരണങ്ങളും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്നും തൊഴിലാളികളെ ഉണര്‍ത്തി.

ദൈനംദിന ഗതാഗത രീതികളില്‍ സുരക്ഷ ഉറപ്പാക്കാനുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അബുദാബി മൊബിലിറ്റി പ്ലാനിംഗ് ആന്റ് സ്ട്രാറ്റജിക് അഫയേഴ്സ് സെക്ടര്‍ ആക്ടിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ അബ്ദുള്ള ഹമദ് അല്‍ എരിയാനി വ്യക്തമാക്കി.



By admin