• Sun. Mar 15th, 2026

24×7 Live News

Apdin News

ആചാരങ്ങളില്‍ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ലെന്ന് പന്തളം കൊട്ടാരം,ദീര്‍ഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം

Byadmin

Mar 15, 2026



ന്യൂദല്‍ഹി: ആചാരങ്ങളില്‍ അവസാനത്തീര്‍പ്പ് കോടതികള്‍ അല്ലെന്ന് പന്തളം കൊട്ടാരം. ദീര്‍ഘകാല ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പന്തളം കൊട്ടാരം നിര്‍വാഹകസംഘം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച വാദങ്ങളിലാണ് ഇങ്ങനെ പറയുന്നത്.

ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് എന്‍എസ്എസും സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചു. അതേസമയം സ്ത്രീ സ്വാതന്ത്ര്യം, ലിംഗസമത്വം എന്നിവയ്‌ക്ക് മുകളില്‍ അല്ല മതസ്വാതന്ത്ര്യമെന്നാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗിന്റെ വാദം.എന്നാല്‍ യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കണോ എന്നതില്‍ വ്യക്തമായ നിലപാട് പറയാതെയായാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം.മതപണ്ഡിതരോടും സാമൂഹിക പരിഷ്‌കര്‍ത്താക്കളോടും ആലോചിക്കണമെന്നും സര്‍ക്കാര്‍ സത്യവാംഗ്മൂലത്തില്‍ പറയുന്നു.

By admin