• Mon. Feb 23rd, 2026

24×7 Live News

Apdin News

ആഞ്ജനേയന്റെ ജന്മസ്ഥലം , അഞ്ജനാദ്രി കുന്നിൽ പൂജയ്‌ക്കെത്തി ഋഷഭ് ഷെട്ടി ; ‘ജയ് ഹനുമാ’ന് തുടക്കം ; എല്ലാം ഭഗവാന്റെ അനുഗ്രഹമെന്ന് ഋഷഭ് ഷെട്ടിയുടെ ഭാര്യ

Byadmin

Feb 23, 2026



കാന്താര ചാപ്റ്റർ 1 ന്റെ വിജയത്തിന് ശേഷം, ഋഷഭ് ഷെട്ടി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയ് ഹനുമാൻ . പ്രശാന്ത് വർമ്മയാണ് ഈ ചിത്രം ഒരുക്കുന്നത് . ആഞ്ജനേയന്റെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്ന കർണാടകയിലെ ഹംപിയിലെ അഞ്ജനാദ്രി കുന്നിലാണ് ജയ് ഹനുമാന്റെ പൂജാ ചടങ്ങുകൾ നടന്നത്.

പൂജ ചടങ്ങിൽ, ടി-സീരീസ് മേധാവി ഭൂഷൺ കുമാർ ക്ലാപ്പ്ബോർഡ് നൽകി . അനിൽ തടാനി ക്യാമറ ചലിപ്പിച്ചു. അനിൽ തടാനി, ഭൂഷൺ കുമാർ, നവീൻ യെർനേനി, രവിശങ്കർ എന്നിവർ ചേർന്ന് ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ പ്രശാന്ത് വർമ്മയ്‌ക്ക് കൈമാറി. പ്രീ-പ്രൊഡക്ഷൻ ഇതിനോടകം പുരോഗമിക്കുന്ന ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

ടി സീരീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്ററും തീം സോങ്ങും നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. ഹനുമാൻ സ്വാമിയുടെ അനുഗ്രഹം കൊണ്ടു മാത്രമാണ് ഋഷഭ് ഷെട്ടിയ്‌ക്ക് ഹനുമാൻ എന്ന ചിത്രം ലഭിച്ചതെന്ന് പൂജയിൽ പങ്കെടുക്കാനെത്തിയ ഭാര്യ പ്രഗതി ഷെട്ടി പറഞ്ഞു.

By admin