തിരൂര്‍: ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം. തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ തുടര്‍ന്ന് തൃപ്രങ്ങോട് പഞ്ചായത്തില്‍ നടന്ന വിജയാഹ്ലാദത്തിലാണ് ക്രൂരത അരങ്ങേറിയത്.
തിങ്കള്‍ പകല്‍ ഒന്നോടെയാണ് തൃപ്രങ്ങോട് പെരുന്തല്ലൂര്‍ അങ്ങാടിയില്‍ ചോര ചിന്തുന്ന ആടിന്‍തല വടിയില്‍ കെട്ടി പൊതുമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചത്. യൂത്ത് ലീഗ് പെരുന്നല്ലൂര്‍ വാര്‍ഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കള്‍പടി മച്ചിങ്ങല്‍ റാഫി, വാല്‍പറമ്പില്‍ ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മനുഷ്യമനസാക്ഷിയെ വേദനിപ്പിക്കുന്ന കൃത്യം അരങ്ങേറിയത്.
ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവക്കുകയും ചെയ്തു. കാസര്‍കോട് ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയഘോഷത്തിനിടെ നടന്ന ആഹ്ളാദ പ്രകടനത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ ഫ്‌ളക്‌സ് ബോര്‍ഡ് ബോംബ് വച്ച് തകര്‍ത്തത് വലിയ വിവാദമായിരുന്നു.