• Mon. Jan 20th, 2025

24×7 Live News

Apdin News

ആടിന്റെ തലയറുത്ത് രക്താഭിഷേകം; മൃഗബലി സൂപ്പർ സ്റ്റാറിന്റെ സിനിമ വിജയിക്കാന്‍.

Byadmin

Jan 20, 2025


നന്ദമൂരി ബാലകൃഷ്ണയുടെ ‘ഡാക്കു മഹാരാജ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മൃഗബലി നടത്തിയവര്‍ അറസ്റ്റില്‍. ആടിന്റെ തലയറുത്ത് ബലകൃഷ്ണയുടെ പോസ്റ്ററില്‍ അഭിഷേകം ചെയ്ത അഞ്ച് പേരാണ് അറസ്റ്റിലായിരിക്കുന്നത്. തിരുപ്പതിയില്‍ നിന്നാണ് മൃഗബലി നടത്തിയവരെ അറസ്റ്റ് ചെയ്തത്.

 

സിനിമ വിജയിക്കാനായാണ് മൃഗബലി നടത്തിയത്. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് എസ്പിക്ക് അയച്ച പരാതിയിലാണ് കേസ് എടുത്തത്. ശങ്കരയ്യ, രമേശ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

തിയേറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകള്‍ ആഹ്‌ളാദ പ്രകടനം നടത്തുന്നതും ആരാധകരില്‍ ഒരാള്‍ ആടിന്റെ തലയറുക്കാന്‍ കത്തി എടുക്കുന്നതടക്കമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൃഗബലിയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്.



By admin