• Mon. Aug 25th, 2025

24×7 Live News

Apdin News

ആടി ഉലത്ത് വന്ദേഭാരത് , ഭയന്ന് യാത്രക്കാർ : റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാര്‍ഥികള്‍ പിടിയില്‍ ; കൗതുകത്തിന് ചെയ്തതാണെന്നും കുട്ടികൾ

Byadmin

Aug 25, 2025



കണ്ണൂര്‍ : വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോള്‍ റെയില്‍പ്പാളത്തില്‍ കല്ലുവച്ച അഞ്ച് വിദ്യാര്‍ഥികള്‍ പിടിയില്‍. പുതിയതെരു സ്വദേശികളായ വിദ്യാര്‍ഥികളാണ് പിടിയിലായത്. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് കടന്നുപോകുമ്പോൾ ശനിയാഴ്ച ഉച്ചയ്‌ക്ക് 12.23-ന് ചിറക്കല്‍ ഇരട്ടക്കണ്ണന്‍ പാലത്തിന് സമീപമാണ് സംഭവം.

കണ്ണൂര്‍ സ്റ്റേഷന്‍ കടന്നുപോയ വന്ദേഭാരത് പാളത്തിലെ കല്ലില്‍ തട്ടി ഉലഞ്ഞു. ലോക്കോ പൈലറ്റ് അറിയിച്ചതിനെത്തുടര്‍ന്ന് റെയില്‍വേ എസ്ഐ കെ. സുനില്‍കുമാര്‍, ആര്‍പിഎഫ് എഎസ്ഐ ഷില്‍ന ശ്രീരഞ്ജ്, ഉദ്യോഗസ്ഥരായ കെ.പി. ബൈജു, സി.പി. ഷംസുദ്ദീന്‍ എന്നിവര്‍ സ്ഥലത്തെത്തി.

പാളത്തില്‍ വണ്ടി കയറി കല്ലുകള്‍ പൊടിഞ്ഞതായി കണ്ടെത്തി. കുറച്ചു കുട്ടികള്‍ പാളത്തിലൂടെ പോകുന്നത് കണ്ടതായി പരിസരവാസികള്‍ പറഞ്ഞു. പിന്നീട് കുട്ടികളെ കണ്ടെത്തി. പാളത്തില്‍ കല്ലുവച്ചെന്ന് ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

സ്‌കൂള്‍ അവധി ആയതിനാല്‍ റെയില്‍പ്പാളത്തിനടുത്തുള്ള കുളത്തില്‍ നീന്താന്‍ വന്നതായിരുന്നു കുട്ടികള്‍. കല്ലുകള്‍ കൗതുകത്തിന് പാളത്തില്‍ െവച്ചതണെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. കുട്ടികളെ കണ്ണൂര്‍ ആര്‍പിഎഫ് സ്റ്റേഷനില്‍ എത്തിച്ചു. രക്ഷിതാക്കളെ വിവരം അറിയിച്ചു.

By admin