സൗജന്യമായി ആട്ടിറച്ചി നല്‍കാത്തതില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തടുത്ത് ഇറച്ചിക്കടക്ക് മുന്നിലിട്ട് ശ്മശാന തൊഴിലാളി. തമിഴ്‌നാട് തേനിക്കടുത്താണ് സംഭവം. ശ്മശാന തൊഴിലാളിയായ കുമാറണ് ശ്മശാനത്തില്‍ മറവ് ചെയ്ത ശരീരം പുറത്തെടുത്ത് ഇറച്ചിക്കടക്ക് മുന്നിലിട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മണിയരശന്റെ ഇറച്ചി കടയില്‍ നാല് വര്‍ഷം മുമ്പ് വരെ ജോലി ചെയ്തിരുന്നയാളാണ് കുമാര്‍. മദ്യലഹരിയിലെത്തിയ കുമാര്‍ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വില കൂടുതലായതിനാല്‍ നല്‍കാനാവില്ലെന്ന് ഉടമ അറിയിച്ചതില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി.
തുടര്‍ന്ന് ഇയാള്‍ നാല് ദിവസം മുമ്പ് ശ്മശാനത്തില്‍ സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുത്ത് കടക്കു മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കടയുടമ പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യറായില്ല.
പിന്നാലെ ആംബുലന്‍സെത്തിച്ച് പോലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. കുമാറിനെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.