• Mon. Aug 11th, 2025

24×7 Live News

Apdin News

ആത്മഹത്യ ശ്രമത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു

Byadmin

Aug 11, 2025


കണ്ണൂര്‍ ശ്രീസ്ഥയില്‍ മക്കളുമായി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്കെതിരെ കേസെടുത്തു. ആത്മഹത്യ ശ്രമത്തിനിടെ ആറു വയസ്സുകാരന്‍ മരിച്ചതിലാണ് കൊലപാതകകുറ്റത്തിന് കേസെടുത്തത്.

കീഴറ സ്വദേശി ധനജക്കെതിരെയാണ് കേസ്. ജൂലൈ 25 നാണ് രണ്ട് മക്കളുമായി പരിയാരം സ്വദേശി ധനജ ആത്മഹത്യക്ക് ശ്രമിച്ചത്. മകന്‍ ധ്യാന്‍ കൃഷ്ണ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു വിശദീകരണം. 15 ദിവസത്തോളം വെന്റിലേറ്ററിലായിരുന്ന കുഞ്ഞ്. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. രണ്ട് ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് അമ്മ ധനജക്കെതിരെ കേസെടുത്തത്.

By admin