• Mon. Mar 24th, 2025

24×7 Live News

Apdin News

ആദിത്യ താക്കറെയ്‌ക്ക് കുരുക്ക് മുറുകുന്നു; ഉദ്ധവ് താക്കറെയുടെ മകനും കൂട്ടരും ദിഷയെ കൂട്ടബലാത്സംഗം ചെയ്തതിന് ദൃക്സാക്ഷി ഉണ്ടെന്ന് അഭിഭാഷകന്‍

Byadmin

Mar 23, 2025


മുംബൈ: ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ ദിഷ സാലിയനെ ബലാത്സംഗം ചെയ്തുവെന്നതിന് ദൃക്സാക്ഷികള്‍ ഉണ്ടെന്ന് ദിഷയുടെ അച്ഛന്റെ അഭിഭാഷകന്‍ നിലേഷ് ഓജ. സുശാന്ത് സിങ്ങ് രജ് പുത് എന്ന ബോളിവുഡില്‍ ഉദിച്ചുയര്‍ന്നുകൊണ്ടിരുന്ന നടന്റെ പിഎ ആയിരുന്നു ദിഷ സാലിയന്‍. ഇവരെ നടന്മാരായ ദിനോ മോറിയ, ആദിത്യ പഞ്ചോളി എന്നിവര്‍ക്കൊപ്പം ആദിത്യ താക്കറെയും ചേര്‍ന്ന് കൂട്ടബലാത്സംഗം നടത്തിയെന്നതിന് ദൃക്സാക്ഷികള്‍ ഉണ്ടെന്ന് നിലേഷ് ഓജ മാധ്യമങ്ങളോട് പറയുന്നു.

ദിഷയെ പിന്നീട് കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ചതായി കണ്ടെത്തുകയായിരുന്നു. ഞങ്ങള്‍ക്ക് മഹാരാഷ്‌ട്രമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസില്‍ വിശ്വാസമുണ്ട്. അല്ലാതെ ദിഷയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തില്‍ വിശ്വ ാസമില്ല.- അഡ്വക്കേറ്റ് നിലേഷ് ഓജ പറയുന്നു.

ആദിത്യ താക്കറെ തന്റെ മകളെ ബലാത്സംഗം ചെയ്തതിന് തെളിവുണ്ടെന്നും ദിഷയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ദിഷ സാലിയന്റെ അച്ഛന്‍. ബോംബെ ഹൈക്കോടതി ഏപ്രില്‍ രണ്ട് മുതല്‍ കേസില്‍ വാദം കേള്‍ക്കാന്‍ തുടങ്ങു.



By admin