• Mon. Nov 25th, 2024

24×7 Live News

Apdin News

ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി – Chandrika Daily

Byadmin

Nov 25, 2024


ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനാണ് ഗുകേഷിനെ പരാജയപ്പെടുത്തിയത്. സിങ്കപ്പൂരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയില്ഡ വെച്ചാണ് മത്സരം നടന്നത്.

വെള്ളക്കരുക്കളുമായാണ് ഡി. ഗുകേഷ് പോരാട്ടത്തിനിറങ്ങിയത്. കിങ് പോണ്‍ ഫോര്‍വേഡ് ഗെയിമിലൂടെ കരുനീക്കം ആരംഭിച്ചെങ്കിലും ഇതിന് ഫ്രഞ്ച് ഡിഫന്‍സിലൂടെയായിരുന്നു ലിറന്റെ മറുപടി. നാല്‍പത്തിരണ്ട് നീക്കങ്ങള്‍ക്കൊടുവില്‍ ഗുകേഷ് പരാജയപ്പെടുകയായിരുന്നു.

ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് മത്സരിക്കുക.

 



By admin