
ന്യൂദല്‍ഹി: ഭാരതം സ്വകാര്യ മേഖലയില്‍ നിര്‍മിച്ച പിഎസ്എല്‍വി റോക്കറ്റിന്റെ വിക്ഷേപണം 2026ന്റെ തുടക്കത്തില്‍ നടത്താനൊരുങ്ങുന്നു. അടുത്ത വര്‍ഷം കുറഞ്ഞത് രണ്ട് വിക്ഷേപണങ്ങളെങ്കിലും നടത്തിയേക്കും.
പിഎസ്എല്‍വിയുടെ ഹാര്‍ഡ്‌വെയര്‍ വിതരണം ആരംഭിച്ചു, ഇസ്രോയുടെ കലണ്ടര്‍ പ്രകാരം സ്ലോട്ടുകള്‍ തയാറാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് സ്വകാര്യ പിഎസ്എല്‍വി ലോഞ്ചറുകള്‍ നിര്‍മിക്കുന്ന കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായ എല്‍ ആന്‍ഡ് ഡി പ്രിസിഷന്‍ എന്‍ജിനീയറിങ് ആന്‍ഡ് സിസ്റ്റംസിന്റെ സിനിയര്‍ വൈസ് പ്രസിഡന്റും മേധാവിയുമായ എ.ടി. രാംചന്ദാനി പറഞ്ഞു. 2025ന്റെ ആദ്യപാദത്തിലായിരുന്നു ദൗത്യം നിശ്ചയിച്ചിരുന്നത്.