ആനകൾ കരയിലെ ഏറ്റവും വലിയ മൃഗമായാണ് അറിയപ്പെടുന്നത് . എന്നാൽ ഇവയിൽ തന്നെ ഇത്തിരിക്കുഞ്ഞന്മാരും ഉണ്ടെന്ന് അറിയാമോ ? അതെ ആനകളിലുമുണ്ട് ഇത്തിരിക്കുഞ്ഞന്മാർ. അവരാണ് ബോർണിയൻ ആന, ബോർണിയ ദ്വീപിൽ മാത്രം കാണപ്പെടുന്ന ഏഷ്യൻ ആനകളുടെ ഒരു സവിശേഷ ഉപജാതിയാണിത്.
ഈ ആനകൾ മറ്റ് ഏഷ്യൻ ആനകളേക്കാൾ ഏകദേശം മൂന്നടി നീളം കുറവാണ്, അവയുടെ മുഖം കൂടുതൽ വൃത്താകൃതിയിലാണ് കാണപ്പെടുന്നത്.അടുത്തിടെ ഇതിനെ വംശനാശഭീഷണി നേരിടുന്ന ജീവിയായി പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര സംഘടനയായ IUCN ന്റെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബോർണിയോയിലെ പാം ഓയിൽ, തടി വ്യവസായം മൂലം വനം അതിവേഗം നശിപ്പിക്കപ്പെടുന്നത് ഈ ആനകളെ പ്രതികൂലമായി ബാധിക്കുന്നു. ചിലർ പല്ലുകൾക്കും അവയവങ്ങൾക്കും വേണ്ടി അവയെ കൊല്ലുന്നു. ഇന്ന് ലോകത്ത് ഏകദേശം 1,000 ബോർണിയൻ ആനകൾ മാത്രമേ അവശേഷിക്കുന്നുള്ളൂ, അവയിൽ ഭൂരിഭാഗവും മലേഷ്യയിലെ സബാ സംസ്ഥാനത്താണ് കാണപ്പെടുന്നത്.