• Wed. Oct 22nd, 2025

24×7 Live News

Apdin News

ആനക്കൊമ്പില്‍ നിര്‍മ്മിച്ച ദണ്ഡ് വില്‍ക്കാന്‍ ശ്രമിച്ച 2 പേര്‍ പിടിയില്‍

Byadmin

Oct 22, 2025



കൊല്ലം: കൊട്ടാരക്കരയില്‍ ആനക്കൊമ്പില്‍ നിര്‍മ്മിച്ച ദണ്ഡ് വില്‍ക്കാന്‍ ശ്രമിക്കവെ രണ്ടുപേര്‍ പിടിയില്‍. കൊട്ടാരക്കര സ്വദേശി സുബു, വെളിയം സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്.അഞ്ചല്‍ റേഞ്ച് വനപാലകരാണ് ഇവരെ പിടികൂടിയത്.

സംഘത്തിലെ കൂടുതല്‍ ആളുകള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. ആനക്കൊമ്പ് വില്‍പ്പന നടക്കുന്നുവെന്ന രഹസ്യ വിവരം കിട്ടിയ പ്രകാരമായിരുന്നു അഞ്ചല്‍ റേഞ്ച് വനം വകുപ്പ് സംഘത്തിന്റെ പരിശോധന.

കൊട്ടാരക്കര ഗണപതി ക്ഷേത്രം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് ഇരുവരും പിടിയിലായത്. ഇടനിലക്കാര്‍, ദണ്ഡ് വാങ്ങാന്‍ എത്തിയവര്‍ ഉള്‍പ്പടെ കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്.

സുബുവിന്റെ മുത്തച്ഛന്‍ ശ്രീലങ്കയില്‍ നിന്നും കൊണ്ടു വന്ന ആനക്കൊമ്പാണെന്നാണ് പ്രതികള്‍ വനം വകുപ്പിനോട് പറഞ്ഞത്. ഈ മൊഴി പൂര്‍ണമായും വനം വകുപ്പ് വിശ്വസിച്ചിട്ടില്ല.

By admin