• Wed. Apr 23rd, 2025

24×7 Live News

Apdin News

ആപ്പിളും ഗൂഗിളും വിയറ്റ്നാം വിട്ട് കൂടുതലായി ഇന്ത്യയിലേക്ക്; ബഹുരാഷ്‌ട്രകമ്പനികളുടെ ആഗോള ഉല്‍പാദനഹബ്ബായി ഇന്ത്യ മാറുന്നു

Byadmin

Apr 22, 2025


മുംബൈ: ആപ്പിള്‍ അവരുടെ ഐഫോണ്‍ ഉല്‍പാദനത്തിനും ഗുഗിള്‍ അവരുടെ പിക്സല്‍ ഫോണുകളുടെ ഉല്പാദനത്തിനും ചൈനയേയും വിയറ്റ്നാമിനേയും വിട്ട് ഇന്ത്യയിലേക്ക് തിരിയുന്നു. ആപ്പിള്‍ അമേരിക്കയ്‌ക്ക് ആവശ്യമായ ഐ ഫോണുകള്‍ ഇന്ത്യയില്‍ നിന്നു മാത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. ചൈനയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഐ ഫോണുകള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകും.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡ് അവരുടെ പിക്സല്‍ ഫോണുകള്‍ വിയറ്റ്നാമിനു പകരം ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ മതിയെന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ കരാര്‍ നിര്‍മ്മാതാക്കളായ ഡിക്സണ്‍ ടെക്നോളജീസ്, ഫോക്സ് കോണ്‍ എന്നീ കമ്പനികളുമായി രണ്ടാം വട്ട ചര്‍ച്ച രണ്ടാഴ്ച മുന്‍പ് നടന്നു. വൈകാതെ ഇത് സംബന്ധിച്ച് കരാര്‍ ഒപ്പുവെയ്‌ക്കുമെന്ന് അറിയുന്നു. ഗൂഗിളിന്റെ തീരുമാനത്തിന് ഒരു കാരണം വിയറ്റ് നാമിന് മേല്‍ യുഎസ് വലിയ ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്താന്‍ പോകുന്നു എന്ന വാര്‍ത്തയാണ്. അങ്ങിനെയെങ്കില്‍ ചെലവ് കുറഞ്ഞ രീതിയില്‍ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിച്ചുവാങ്ങാന്‍ പറ്റിയ റിസ്ക് കുറഞ്ഞ രാജ്യം ഗൂഗിളിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയായി മാറും. യുഎസിലേക്കുള്ള ഗൂഗിളിന്റെ പിക്സല്‍ സ്മാര്‍ട്ട് ഫോണ്‍ ആണ് ഇന്ത്യയില്‍ നിര്‍മ്മിക്കുക. യുഎസിന്റെ വിശ്വസ്ത പങ്കാളിയായി ഇന്ത്യമാറുകയാണ് എന്ന സൂചനയാണ് ഈ വാര്‍ത്തകള്‍ നല്‍കുന്നത്.

അങ്ങിനെ വര്‍ഷങ്ങളായി വിദേശയാത്ര നടത്തിക്കൊണ്ട് വിദേശരാജ്യങ്ങളുമായും അവിടുത്തെ കോര്‍പറേറ്റുകളുമായും നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തി ഭരണത്തിലേറിയതിന്റെ ആദ്യവര്‍ഷങ്ങള്‍ ചെലവഴിച്ച മോദിയുടെ പരിശ്രമങ്ങള്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ബഹുരാഷ്‌ട്ര കമ്പനികളുടെ ആഗോള ഉല്‍പാദന ഹബ്ബായി മാറാന്‍ പോവുകയാണ് ഇന്ത്യ.

 

 

 



By admin