• Sun. May 4th, 2025

24×7 Live News

Apdin News

ആമസോണ്‍ ഗോഡൗണില്‍ പരിശോധന; വ്യാജ ഐഎസ്ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍ പിടിച്ചു

Byadmin

May 3, 2025


കൊച്ചി: കളമശ്ശേരിയിലെ ആമസോൺ ഇ- ​കൊമേഴ്സിന്റെ വെയർഹൗസിൽ നിന്ന് ഇന്ത്യൻ, വിദേശ ബ്രാൻഡുകളുടെ പേരിൽ നിർമിച്ച ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ പിടികൂടി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നടത്തിയ പരിശോധനയിലാണ് സംഭരിച്ച ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ പിടികൂടിയത്.

പരിശോധനയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച ഗാര്‍ഹിക ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഐഎസ്‌ഐ മാര്‍ക്ക് വ്യാജമായി ഒട്ടിച്ചതും നിയമപ്രകാരമുള്ള ലേബലുകള്‍ ഒട്ടിക്കാത്തതുമായ ഉല്‍പന്നങ്ങള്‍ ഇവയില്‍ പെടുന്നുവെന്നാണ് വിവരം.

ബിഐഎസ് കൊച്ചി ബ്രാഞ്ച് ഓഫീസ് നടത്തിയ റെയ്ഡ് 12 മണിക്കൂറിലധികം നീണ്ടുനിന്നു. പുലർച്ചെ ആരംഭിച്ച് രാത്രി വൈകിയാണ് അവസാനിച്ചത്. കുറ്റക്കാർക്കെതിരെ നടപടി പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് വർഷം വരെ തടവും വിറ്റ ഉൽപന്നങ്ങളുടെ പത്ത് മടങ്ങ് പിഴയും ഈടാക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

By admin