
ടെഹ്റാന്‍: എപ്പോഴും ഇസ്രയേലും അമേരിക്കയും ഇറാനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന ഒരു വിശേഷണമുണ്ട്- ഇസ്ലാമിക ഭീകരതയുടെ അച്ചുതണ്ട് (എക്സിസ് ഓഫ് ടെററിസം- Axis of Islamic terrorism). കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇറാന്‍ ഭരിയ്‌ക്കുമ്പോള്‍ ആയത്തൊള്ള അലി ഖമേനി പാലൂട്ടി വളര്‍ത്തിയത് ഇസ്ലാമിക ഭീകരതയുടെ ഒരു അച്ചുതണ്ടിനെയാണ്. അതിന്റെ തലസ്ഥാനമായിരുന്നു ഇറാന്‍.
ആ ഭീകരവാദശൃംഖല പശ്ചിമേഷ്യയിലെ നിരവധി രാജ്യങ്ങളിലേക്കായി പടര്‍ന്നുപന്തലിച്ചു കിടക്കുന്നു. ഷിയാമുസ്ലിങ്ങളുടെ ഈറ്റില്ലമായ ഇറാന്റെ കരിനിഴല്‍ എന്നും യുഎഇ, സൗദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍ തുടങ്ങിയ സുന്നി ഭൂരിപക്ഷമുള്ള ഗള്‍ഫ് രാജ്യങ്ങളെ ഭയപ്പെടുത്തിയിരുന്നു. ഈ ഭീകരശൃംഖലയുടെ വാളോങ്ങി ആയത്തൊള്ള അലി ഖമേനി
പലസ്തീനിലെ ഹമാസ്, ലെബനനിലെ ഹെസ്ബുള്ള, യെമനിലെ ഹൂതികള്‍ തുടങ്ങി വലിയൊരു ഇസ്ലാമിക ഭീകരശൃംഖലയാണ് ആയത്തൊള്ള ഖൊമേനി സൃഷ്ടിച്ചത്. അതിനാല്‍ പശ്ചിമേഷ്യയില്‍ സമാധാനം എന്നും അകലെയായിരുന്നു. ഇപ്പോള്‍ ഇസ്രയേലും അമേരിക്കയും കൈകോര്‍ത്ത് ആയത്തൊള്ള ഖമേനിയെ വീഴ്‌ത്തിയതിലൂടെ ഈ ഭീകര ശൃംഖലയെ കൂട്ടിപ്പിടിച്ചു നിര്‍ത്തിയ അച്ചുതണ്ടാണ് തകര്‍ത്തത്.