• Mon. Mar 9th, 2026

24×7 Live News

Apdin News

ആയത്തൊള്ള ഖമേനിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്തു, പേര് വെളിപ്പെടുത്താതെ ഇറാന്‍;യുഎസിന് ഇഷ്ടമില്ലാത്തയാളെന്ന് വെളിപ്പെടുത്തല്‍

Byadmin

Mar 9, 2026



ടെഹ്റാന്‍: ഇറാന്റെ ആത്മീയ നേതാവായ ആയത്തൊള്ള ഖമേനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പിന്‍ഗാമിയെ തെരഞ്ഞെടുത്ത് ഇറാന്റെ പരമോന്നത കൗണ്‍സില്‍. ഞായറാഴ്ച പുതിയ ഇറാന്റെ നേതാവിനെ തെരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. അങ്ങിനെ പേര് വെളിപ്പെടുത്തിയാല്‍ അയാളെ വധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പേര് രഹസ്യമാക്കി വെച്ചിരിക്കുന്നത്. അതേ സമയം അമരിക്കയ്‌ക്കും ട്രംപിനും ഇഷ്ടമില്ലാത്ത ഒരാളെയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ഇറാന്‍ സുപ്രീംകൗണ്‍സിലിലെ ചിലര്‍ വെളിപ്പെടുത്തിയതായി അറിയുന്നു.

ആയത്തൊള്ള ഖമേനിയുടെ പിന്‍ഗാമിയെ വധിക്കുമെന്ന് ഇസ്രയേല്‍ സൈന്യം

ആയത്തൊള്ള ഖമേനിയുടെ പിന്‍ഗാമി ആരായാലും അവസാനിപ്പിക്കുമെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. പിന്‍ഗാമിയെ മാത്രമല്ല, അയാളെ തെരഞ്ഞെടുത്തവരെയും വധിക്കുമെന്ന് ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി.

പുതിയ നേതാവിന്റെ പേര് ആര്‍ക്കും അറിയില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി

ഇറാന്റെ മതപുരോഹിതന്മാരടങ്ങിയ ഉന്നത കൗണ്‍സിലാണ് ആയത്തൊള്ള ഖമേനിയുടെ പിന്‍ഗാമിയെ തെരഞ്ഞെടുത്ത്. പക്ഷെ ഈ നേതാവിന്റെ പേര് ആര്‍ക്കും അറിയില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.

ഇറാന്റെ ഉന്നതസമിതിയില്‍ വിള്ളല്‍

അതിനിടെ ഇറാന്റെ ഉന്നതസമിതിയില്‍ വിള്ളലുകള്‍ ഉണ്ടെന്ന ചില റിപ്പോര്‍ട്ടുകള്‍ പാശ്ചാത്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതിന് ഒരു കാരണം ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയാണ്. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിച്ചതില്‍ മാപ്പ് ചോദിച്ച് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇനി ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്നും മസൂദ് പെസെഷ്കിയന്‍ പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത ദിവസം ഇറാന്‍ വീണ്ടും ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടരുകയായിരുന്നു. ഇതോടെയാണ് ഇറാന്റെ ഉന്നത സമിതിയില്‍ വിള്ളലുണ്ടെന്ന കാര്യം പുറത്തുവന്നത്. എങ്കിലും ഖമേനിയുടെ തത്വം മുറുകെപ്പിടിക്കുന്നവരുടെ കയ്യില്‍ തന്നെയാണ് അധികാരത്തിന്റെ കടിഞ്ഞാണ്‍ എന്നാണ് കരുതുന്നത്.

By admin