• Sun. Mar 8th, 2026

24×7 Live News

Apdin News

ആയത്തൊള്ള ഖമേനിയെ വധിച്ചെങ്കിലും ഈ യുദ്ധം ട്രംപിന് എളുപ്പമാകില്ലെന്ന് ലോറ ബ്ലുമെന്‍ഫെല്‍ഡ്; ട്രംപ് ട്രംപ് ആഗോള സമ്പദ്ഘടനയെ തകര്‍ത്തു

Byadmin

Mar 8, 2026



വാഷിംഗ്ടണ്‍: ആയത്തൊള്ള ഖമേനിയെ വധിക്കുകയും ഇറാന്റെ മേല്‍ ശക്തമായ ആക്രമണം നടത്തുകയും നാവിക, വ്യോമ മേഖലകളില്‍ ആധിപത്യം ചെലുത്തിയെങ്കിലും ട്രംപിന് ഇറാനുമായുള്ള ഈ യുദ്ധം എളുപ്പമാകില്ലെന്ന് വാഷിംഗ്ടണിലെ ലോറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ ലോറ ബ്ലൂമെന്‍ഫെല്‍ഡ് പറയുന്നു. ഇറാനില്‍ ഭരണമാറ്റം സാധിച്ചാല്‍ പോലും ഇത് ട്രംപിന് ഉദ്ദേശിച്ചതുപോലെ മധ്യേഷ്യയില്‍ ഒരു ഭൗമരാഷ്‌ട്രീയവിജയമായി മാറില്ലെന്നും ലോറ ബ്ലൂമെന്‍ഫെല്‍ഡ് പ്രവചിക്കുന്നു.

“ഇറാന്‍ ദൂരൂഹമായതും ദീര്‍ഘകാലം യുദ്ധം ചെയ്യാന്‍ ശേഷിയുള്ള സൈന്യം നിലനില്‍ക്കുന്നതുമായ രാജ്യമാണ്. ഈ യുദ്ധത്തിലൂടെ ട്രംപ് ആഗോള സമ്പദ്ഘടന നശിപ്പിച്ചു. മധ്യേഷ്യയിലെ പ്രാദേശിക സുസ്ഥിരത നശിപ്പിച്ചു. ഇത് അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാകും”.- ലോറ കണക്കുകൂട്ടുന്നു.

ട്രംപിന്റെ നിയന്തണത്തിനും അപ്പുറത്തുള്ള ഫലങ്ങള്‍ കൊണ്ടുവന്നേയ്‌ക്കാവുന്ന ദീര്‍ഘനാളേക്ക് നീളുന്ന ഒരു യുദ്ധമായിരിക്കും ഇതെന്നും ലോറ പറയുന്നു. വൈറ്റ് ഹൗസില്‍ രണ്ട് തവണ പ്രസിഡന്‍റായിരിക്കുമ്പോഴും ഇത്തരം യുദ്ധങ്ങള്‍ ഒഴിവാക്കിയിരുന്ന പ്രസിഡന്‍റായിരുന്നു ട്രംപ്. ഇപ്പോള്‍ ട്രംപിന് അബദ്ധം പറ്റിയെന്നും ലോറ കൂട്ടിച്ചേര്‍ക്കുന്നു.

 

By admin